കോയമ്പത്തൂർ: റൂറൽ ആഗ്രികൽചർൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി ഗ്രാഫറ്റിംഗ് ടെക്നിക് പരിചയപ്പെടുത്തി.
മണ്ണിൽക്കൂടി പടരുന്ന രോഗങ്ങളെ ചെറുത്തുനിൽക്കാൻ പ്രതിരോധശക്തിയുള്ള ഇനങ്ങളിൽ പച്ചക്കറിവിളകൾ ഗ്രാഫ്റ്റ് ചെയ്തു പിടിപ്പിച്ചെടുക്കുന്ന രീതിയാണ് ഗ്രാഫറ്റിംഗ്. വാട്ടരോഗത്തെയും നിമാവിരകളുടെ ആക്രമണത്തെയും ചെറുക്കാൻ ശേഷിയുള്ള ചുണ്ടയിലോ പ്രതിരോധശക്തിയുള്ള വഴുതന ഇനങ്ങളിലോ ആണ് തക്കാളിയും വഴുതനയും ഗ്രാഫ്റ്റ് ചെയ്യുന്നത്.
ഗ്രാഫ്റ്റ് ചെയ്യുന്നതിനായി ചുണ്ടത്തൈകളുടെ കടഭാഗം ഏകദേശം 5 സെ.മീറ്റർ ഉയരത്തിൽ നിർത്തി ബാക്കി മേൽഭാഗം മുറിച്ചു മാറ്റണം. ഒട്ടിക്കാനുദ്ദേശിക്കുന്ന വഴുതന/തക്കാളി തൈകളും ഇതുപോലെതന്നെ മുറിക്കണം. ഇതിന്റെ കടഭാഗത്ത് 3–4 സെ.മീറ്റർ നീളത്തിൽ രണ്ടു ഭാഗത്തുനിന്നും ബ്ലേഡ് ഉപയോഗിച്ചു ചെറുതായി ചെത്തണം.
Read More…….
മുറിച്ചെടുത്ത ഭാഗം, ചുണ്ടത്തൈകളുടെ മുറിച്ച ഭാഗത്ത് നെടുകെ 3–4 സെ.മീറ്റർ നീളത്തിൽ മൂർച്ചയുള്ള ബ്ലേഡ്/കത്തി ഉപയോഗിച്ച് പിളർപ്പ് ഉണ്ടാക്കി അതിൽ ഇറക്കി വയ്ക്കണം. ഇങ്ങനെ ഇറക്കി വച്ച തക്കാളി/വഴുതനത്തൈ ചുണ്ടയോടു ചേർന്നിരിക്കാൻ പ്ലാസ്റ്റിക് ക്ലിപ് ഇട്ടുകൊടുക്കണം.
കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി,കൃഷ്ണ, നക്ഷത്ര ,വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവർ പങ്കെടുത്തു.