കൊച്ചി: വിനോദ വ്യവസായ രംഗത്തെ മുന്‍നിര കമ്പനികളിലൊന്നായ തിങ്കിന്‍ക് പിക്ചേഴ്സ് ലിമിറ്റഡ് ഓഹരി വിഭജനത്തിനൊരുങ്ങുന്നു. ഇതോടൊപ്പം ഓഹരി ഉടമകള്‍ക്ക് ഡിവിഡന്റും വിതരണം ചെയ്യും. മാര്‍ച്ച് ഒന്നിന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകും. ഇക്വിറ്റി ഓഹരി മുഖവില അഞ്ച് രൂപ നിരക്കിലാണ് വിഭജിക്കുക.
സാമ്പത്തികമായി മികച്ച പ്രകടനം കാഴ്ചവച്ച കമ്പനി നിലവിലെ ഓഹരി ഉടമകള്‍ക്ക് പ്രതിഓഹരി മൂന്ന് രൂപ ഡിവിഡന്റായി വിതരണം ചെയ്യുന്ന കാര്യവും പരിഗണിക്കുന്നു. 2008ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനി വിപൂലീകരണത്തിന്റെ ഭാഗമായി ഇന്ത്യയ്ക്കു പുറത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. യുഎഇയില്‍ വിഎഫ്എക്സ്, പോസ്റ്റ് പ്രൊഡക്ഷന്‍, ഒടിടി രംഗത്ത് പുതിയ കമ്പനി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക