റിസ്റ്റയെ ഇന്ത്യൻ നിരത്തുകളിലേക്ക് ഇറക്കി വാക്ക് പാലിക്കാനൊരുങ്ങുകയാണ് ഏഥര്‍.ഓരോ പുതിയ വാഹനങ്ങൾ ഇറക്കുമ്പോഴും ഫാമിലി സ്കൂട്ടർ എത്തിക്കുമെന്ന വാക്ക് നിറവേറ്റുകയാണ്,ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത വെളിപ്പെടുത്തി കമ്പനി മേധാവി പുറത്തുവിട്ട ചിത്രവും കുറിപ്പുമാണ് ഫാമിലി സ്കൂട്ടറിന്റെ വരവ് വെളിപ്പെടുത്തുന്നത്.ഇന്ത്യൻ നിരത്തുകളിൽ ഇതിനോടകം തന്നെ 450 എക്‌സ്, 450 എസ് തുടങ്ങിയ മികച്ച ഇലക്ട്രിക് സ്കൂട്ടർ എത്തിച്ചിട്ടുണ്ട്.
റിസ്റ്റ എന്ന പേരിലായിരിക്കും പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തിക്കുകയെന്ന് മുമ്പുതന്നെ ഏഥര്‍ അറിയിച്ചിരുന്നു. കമ്പനിയുടെ സി.ഒ.ഇയായ തരുണ്‍ മേത്ത കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിവരം അനുസരിച്ച് സെഗ്മെന്റിലെ തന്നെ ഏറ്റവും വലിയ സീറ്റ് നല്‍കിയാണ് മോഡലിനെ ഫാമിലി സ്‌കൂട്ടര്‍ എന്ന വിശേഷണത്തിന് യോഗ്യമാക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. രണ്ട് സീറ്റുകളുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. 2024-ലെ ഏഥര്‍ കമ്മ്യൂണിറ്റി ഡേയില്‍ റിസ്റ്റ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഥിറിനെ സ്‌നേഹിക്കുന്ന എല്ലാ ആളുകളും ഞങ്ങളില്‍ നിന്ന് ഒരു വലിയ സ്‌കൂട്ടര്‍ ആഗ്രഹിച്ചിരുന്നു. പുതിയ ഫാമിലി സ്‌കൂട്ടര്‍ നിര്‍മിക്കുമ്പോള്‍ ഈ ആഗ്രഹം സാക്ഷാത്കരിക്കണമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. വലിയ എന്നത് കൊണ്ട് ഞങ്ങള്‍ ഉദേശിച്ചത് എന്താണെന്ന് നിങ്ങളെ അറിയിക്കുന്നു. വിപണിയിലെ മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ വലിയ സീറ്റായിരിക്കും റിസ്റ്റയില്‍ നല്‍കുക എന്നായിരുന്നു അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
റിസ്റ്റയെ കുറിച്ച് വലിയ സസ്‌പെന്‍സുകളാണ് നിര്‍മാതാക്കളായ ഏഥര്‍ തുടരുന്നത്. വാഹനം സംബന്ധിച്ച് വളരെ ചുരുക്കം വിവരം മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, ഈ വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രണ്ട് റൈഡര്‍മാരും കൂടുതല്‍ ലഗേജുമായായിരുന്നു ഈ സ്‌കൂട്ടര്‍ പരീക്ഷണയോട്ടം നടത്തിരുന്നത്. വാഹനത്തിന്റെ കരുത്ത് തെളിയിക്കുന്നതിനുള്ള അവസാനഘട്ട പരീക്ഷണയോട്ടമാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്നാണ് സൂചന.
Read more ….
- അങ്കത്തിനിറങ്ങാൻ ശോഭനയില്ല; ആലപ്പുഴയില്‍ രൺജിത് ശ്രീനിവാസൻ്റെ ഭാര്യ മത്സരിക്കാൻ സാധ്യത; സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ ഇന്ന് ചർച്ച
- രാജി ഭീഷണി മുഴക്കി സതീശൻ;സുധാകരൻ്റെ തെറി വിളിയിൽ കോൺഗ്രസിൽ നാടകീയ രംഗങ്ങൾ; ഇടപെടലുമായി ഹൈക്കമാൻഡ്
- ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്–ആംആദ്മി പാർട്ടി സീറ്റ് ധാരണയായി;ഡൽഹിയിൽ ഒന്നിച്ച് മത്സരിക്കും, പഞ്ചാബിൽ വെവ്വേറെ
- ചോദിച്ചത് രാജ്യസഭാ സീറ്റല്ല; യുഡിഎഫിലെ സീറ്റ് വിഭജനം നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് മുസ്ലീം ലീഗ്
- എന്ത് കൊണ്ട് ഇവർക്ക് മാത്രം U A P A ? കലാപത്തിന് കാരണമായ ബി ജെ പി പ്രവർത്തകർ എവിടെ?
വലിപ്പമുള്ള സീറ്റുകളെക്കാള്‍ ഉപരി മറ്റ് മോഡലുകളെക്കാള്‍ വലിപ്പവും ഭാരവുമുള്ള മോഡലാണ് റിസ്റ്റ. വലിപ്പമുള്ള ഫ്‌ളോര്‍ ബോര്‍ഡ്, ഏഥറിന്റെ മറ്റ് മോഡലുകളില്‍ വ്യത്യസ്തമായ ബോഡി പാനലുകള്‍ എന്നിവയാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഏഥറിന്റെ മുഖമുദ്രയായ സാങ്കേതിക സംവിധാനങ്ങള്‍ റിസ്റ്റയിലും നല്‍കുന്നുണ്ട്. മറ്റ് മോഡലുകളില്‍ കടംകൊണ്ട ടച്ച് സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ പുതിയ മോഡലിലും നല്‍കിയിട്ടുണ്ട്. ഫ്രണ്ട് ഏപ്രണ്‍, ഹെഡ്‌ലൈറ്റ് തുടങ്ങിയവയിലെല്ലാം പുതുമ വരുത്തിയിട്ടുണ്ട്.