വയനാട്ടിൽ ലോണ്‍ ആപ്പിന്റെ തട്ടിപ്പിനിരയായി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇതര സംസ്ഥാന തട്ടിപ്പ് സംഘത്തിലെ നാലു പേരെ ഗുജറാത്തില്‍ നിന്ന് മീനങ്ങാടി പോലീസ് പിടികൂടിയ വാർത്ത വന്നത് കഴിഞ്ഞ ദിവസമാണ്.
യുവാവിന്റെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് ഭീഷണിപ്പെടുത്തിയ ഗുജറാത്ത് അമറേലി സ്വദേശികളായ ഖേറാനി സമീർ ഭായ്, കൽവത്തർ മുഹമ്മദ് ഫരിജ്, അലി അജിത്ത് ഭായ് എന്നിവരെയും പ്രായപൂർത്തിയാവാത്ത ഒരാളെയും ആണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
പൂതാടി, താഴെമുണ്ട ചിറക്കൊന്നത്ത് സി.എസ്. അജയരാജ്(44) ആണ് ലോണ്‍ ആപ്പിന്റെ തട്ടിപ്പിനിരയായി ആത്മഹത്യ ചെയ്തത്. 2023 സെപ്റ്റംബർ 15നാണ് പൂതാടി താഴെമുണ്ട ചിറകൊന്നത്തു വീട്ടിൽ സി എസ് അജയരാജ് ജീവനൊടുക്കിയത്. അജയ്‌രാജ് ‘ക്യാന്‍ഡിക്യാഷ്’ എന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്തതായി മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഈ തട്ടിപ്പ് ലോണ്‍ ആപ്പിന്റെ കെണിയില്‍പ്പെട്ട അജയ്‌രാജിന്റെ ചിത്രങ്ങൾ മോര്‍ഫ് ചെയ്ത് തട്ടിപ്പ് സംഘം മോശമായി ചിത്രീകരിച്ച് കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തതിനെ തുടര്‍ന്നുണ്ടായ മാനസികവിഷമത്തിലും നിരന്തര ഭീഷണിയെത്തുടര്‍ന്നുമാണ് അജയരാജ് ആത്മഹത്യ ചെയ്തത്.
മുൻപും സമാനമായ സംഭവങ്ങൾ നമ്മുടെ നാട്ടിൽ സംഭവിച്ചിട്ടുണ്ട്. ഒട്ടേറെ ആത്മഹത്യകൾ നടന്നിട്ടുമുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾ പെട്ടുപോയാൽ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നതിനുമുന്പ് ധൈര്യപൂർവ്വം ചിന്തിക്കുക. നിങ്ങളെ സഹായിക്കാൻ കഴിയുന്ന സംവിധാനങ്ങൾ ഇവിടെ ഉണ്ട്.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 എന്ന നമ്പറിൽ അറിയിക്കുക. എത്രയും നേരത്തെ തന്നെ നിങ്ങൾ ഇത്തരത്തിലൊരു തട്ടിപ്പിനിരയായ വിവരം റിപ്പോർട്ട് ചെയ്താൽ നിങ്ങൾക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.ഇൻ കൂടാതെ ഈ കാണുന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഓർക്കുക ആത്മഹത്യയെ കുറിച്ച് ചിന്തിക്കാൻ എടുക്കുന്ന സമയം എങ്ങനെ നിങ്ങൾക്ക് ഈ അബദ്ധത്തിൽ നിന്ന് കരകയറാൻ സാധിക്കുമെന്നും, അതുവഴി ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് ഒരു മാതൃകയാകാൻ സാധിക്കുമെന്നും ചിന്തിക്കുക. ഒപ്പം ഇത്തരത്തിലുള്ള ആപ്പുകൾ തിരഞ്ഞെടുക്കുമ്പോൾ പലയാവർത്തി ആലോചിക്കുക…ഇത്തരം വിഷയത്തിൽ നല്ല ഉപദേശം തരാൻ കഴിയുന്നവരോട് അഭിപ്രായങ്ങൾ ചോദിച്ച ശേഷം സുരക്ഷിതമായി കാര്യങ്ങൾ ചെയ്യുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം