കോയമ്പത്തൂർ: റൂറൽ ആഗ്രികൽചറൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.
പ്രാണികളെയും കീടരോഗങ്ങളെയും നിയന്ത്രിക്കാൻ തദ്ദേശീയ സാങ്കേതിക പരിജ്ഞാന രീതിയായ 3 ജി എക്സ്ട്രാക്റ്റ് കർഷകർക്ക് പരിചയപ്പെടുത്തി.ഈ ലായനി വിളകളിലെ ദോഷകരമായ പ്രാണികളിൽ നിന്ന് സംരക്ഷിക്കുന്നതിലൂടെ നല്ലൊരു കീടനാശിനിയായി പ്രവർത്തിക്കുന്നു.
തമിഴ്‌നാട് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിലെ ഹോർട്ടികൾച്ചർ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാൻഡേർഡ് ചെയ്ത മഞ്ഞളിൻ്റെ സിംഗിൾ ബഡ് റൈസോം സാങ്കേതികവിദ്യ കർഷകർക്ക് പരിചയപ്പെടുത്തി. ചെടികളിലെ വിവിധ മൂലകങ്ങളുടെ അഭാവവും വിഷാംശവും അവയെ എങ്ങനെ നിയന്ത്രിക്കാമെന്നതിനെ കുറിച്ചും വിശദീകരിച്ചു.
Read More…..
- ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ: പോച്ചർ, മലൈക്കോട്ടൈ വാലിബൻ തുടങ്ങി എട്ടോളം ചിത്രങ്ങൾ
- ബോളിവുഡിലെ ചില പ്രമുഖർ മറ്റുള്ളവരുടെ സ്വകാര്യജീവിതം ചോർത്തിയെടുക്കുന്നു: കങ്കണ റണൗട്ട്| Kangana Ranaut
- രാത്രി 8 മണിക്കു മുന്നേ അത്താഴം കഴിക്കാൻ ശീലിക്കാം
- വായ് നാറ്റം അപകടകാരിയാണ്; വരാനിരിക്കുന്ന രോഗങ്ങളുടെ സൂചന കൂടിയാണ് ഇവ
- അശ്വഗന്ധ: പുരുഷന്മാർക്കും, സ്ത്രീകൾക്കും ഒരു പോലെ ഗുണം ചെയ്യും; ഇത് ആയുർവേദത്തിലെ മികച്ച ഔഷധം
മണ്ണ് പരിശോധനയുടെ പ്രാധാന്യവും,മണ്ണ് പരിശോധന നടത്താനുള്ള രീതികളും സോയിൽ ഹെൽത്ത് കാർഡിന്റെ ആവശ്യകതയെയും കുറിച്ച് ബോധവത്കരണം നടത്തി.ചെറുധാന്യങ്ങളെ വൈവിധ്യമാർന്ന പാരിസ്ഥിതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്താൻ കഴിയുമെന്നും കുറഞ്ഞ ജലസേചന ആവശ്യകതയിലും, കുറഞ്ഞ പോഷക ഇൻപുട്ട് സാഹചര്യങ്ങളിലും മെച്ചപ്പെട്ട വളർച്ചയും ഉൽപാദനക്ഷമതയും, കൃത്രിമ വളങ്ങളിൽ നിന്ന് സ്വതന്ത്രമായ വളർച്ചയും നേടാനാകുമെന്നതിനെ കുറിച്ചും വിവരിച്ചു.
നൂതന കർഷകരീതിയിലൂടെ ചെറുധാന്യങ്ങളുടെ ഉത്പാദനം എങ്ങനെ വർധിപ്പിക്കാം എന്നതിനെ കുറിച്ചും വിശദീകരിച്ചു.
കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി,കൃഷ്ണ, നക്ഷത്ര ,വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവർ പങ്കെടുത്തു.