ഷാർജ ∙ പ്രിയദർശിനി ആർട്സ് ആൻഡ് സോഷ്യൽ സെന്ററിന്റെ വാർഷിക യോഗം ചേർന്നു. വി. നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സന്തോഷ് കേട്ടത്ത് അധ്യക്ഷനായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട എ.വി മധുവിനെ ആദരിച്ചു.
പുതിയ ഭാരവാഹികളായി എ.വി കുമാരൻ ഉദുമ (പ്രസി), ഷാന്റി തോമസ്, വി.എൻ ബാബു (വൈസ് പ്രസി) പ്രബുദ്ധൻ മഞ്ഞോളിൽ (ജന.സെക്ര) അഷ്റഫ് തിയ്യാട്ടിൽ, ടി.വി. സന്ദീപ് (ജോ.സെക്ര) ടി.കെ. വിജയകുമാർ (ട്രഷ), ഉണ്ണികൃഷ്ണൻ പുല്ലൂർ ,ഉല്ലാസ് അബ്ദുൽ കരിം (ജോ. ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. ദിവാകരൻ വേങ്ങയിൽ (സ്പോർട്സ് കൺവീനർ) കുര്യൻ (കൾചറൽ കൺവീനർ) പവിത്രൻ നിട്ടൂർ (ഹാപ്പിനെസ് കൺവീനർ).
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ