അബുദാബി ∙ ദർശന കലാസാംസ്കാരിക വേദി പാചക മത്സരം (ദേ ഷെഫ്) സംഘടിപ്പിച്ചു. അഹല്യ ആശുപത്രി സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകർ ഉദ്ഘാടനം ചെയ്തു. ചിക്കൻ ബിരിയാണി തയാറാക്കി അലങ്കരിച്ച ഫസി ഉസ്മാൻ ഒന്നാം സമ്മാനം നേടി. ഖമറുന്നിസ, മീര ഗോപിനാഥ് എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി. ഇതോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടന്നു.
പ്രസിഡന്റ് നസീർ പെരുമ്പാവൂർ, വിവിധ സംഘടനാ ഭാരവാഹികളായ, എ.എം. അൻസാർ, എം.യു. ഇർഷാദ്, യേശുശീലൻ, സലിം ചിറക്കൽ, രേഖിൻ സോമൻ, ഡോ. ധനലക്ഷ്മി, സുധീഷ് കൊപ്പം, പി.ടി. റിയാസ്, മിഥുൻ കുറുപ്പ്, സരിസ ബൈജു, ഷാനി തൽഹത്ത്, ബിജു വാര്യർ, ലെജി, അജിത്, അനീഷ, ജംഷീർ എന്നിവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ