ബർക∙ ബർക ഐസിഎഫ്, ആർഎസ് സംയുക്തമായി റുസ്താഖ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ബർക ബദർ അൽ സമ ആശുപത്രിയിൽ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. വൈകുന്നേരം നാലിന് ആരംഭിച്ച ക്യാംപ് രാത്രി ഒമ്പത് മണി വരെ നീണ്ടുനിന്നു. ക്യാംപിൽ രക്ത ദാനം നൽകിയവർക് ബദർ അൽ സമ ആശുപത്രിയിൽ ഒരു വർഷത്തെ സൗജന്യ പരിശോധന അനുവദിക്കും.
ഐ സി എഫ് സീബ് സെൻട്രൽ സംഘടന പ്രസിഡന്റ് ജമാലുദ്ദീൻ ലത്വീഫി, ബർക സെക്ടർ പ്രസിഡന്റ് അഷ്റഫ് വടകര, ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് സഖാഫി നരിക്കോട്, സാന്ത്വനം സെക്രട്ടറി നിസാർ ചാല, പബ്ലിക്കേഷൻ സെക്രട്ടറി മജീദ് പരൂർ, അഡ്മിൻ & പി ആർ പ്രസിഡന്റ് നൗഷാദ് കല്ലായി, സെക്രട്ടറി ഷഹീർ കണ്ണൂർ സിറ്റി, സംഘടന സെക്രട്ടറി സിയാദ് എറണാകുളം, ഹുസൈൻ കാവുങ്ങൽ, കബീർ പാങ്, സലീം കോട്ടയം, ആർ എസ് സി ബർക സോൺ ഭാരവാഹികളായ മഹ്സൂ തലശ്ശേരി, അറഫാസ് മിസ്ബാഹി, അമീൻ കക്കിടിപുറം, ഇർഷാദ് വേങ്ങര, സവാദ് സി കെ നഗർ, മിദ്ലാജ് കുറ്റേരി, ബർക ബദർ അൽ സമ മാർക്കറ്റിംഗ് ഹെഡ് മുഹമ്മദ് അയ്യൂബ്, മാനേജർ ശ്രീനാഥ് പങ്കെടുത്തു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ