കോയമ്പത്തൂർ: റൂറൽ ആഗ്രികൽചർൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ കുറുനല്ലിപാളയം പഞ്ചായത്തിലെ അവസാന വർഷ വിദ്യാർഥികൾ മണ്ണിര കമ്പോസ്റ്റ് നിർമ്മിച്ചു.
നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ സാധാരണ കമ്പോസ്റ്റിലുള്ളതിന്റെ രണ്ടിരട്ടിയോളം അളവിൽ ചെടികൾക്കു കിട്ടത്തക്ക രൂപത്തിൽ മണ്ണിരക്കമ്പോസ്റ്റിലുണ്ട്. ഇതു മണ്ണിന്റെ അമ്ലത കുറയ്ക്കുന്നു. എൻസൈമുകൾ, ഹോർമോണുകൾ, വൈറ്റമിനുകൾ എന്നിവയാൽ സമൃദ്ധമാണ്.
മണ്ണിരക്കമ്പോസ്റ്റ് തയാറാക്കുന്നതിനും തണലുള്ളതും വെള്ളം കെട്ടിനിൽക്കാത്തതുമായ സ്ഥലം തിരഞ്ഞെടുക്കാം.മണ്ണിരത്തടം ഉണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ടാങ്കിന്റെ ഏറ്റവും താഴെ ഒന്നോ രണ്ടോ ചകിരിത്തൊണ്ടുകൾ മലർത്തിയിടുക.
Read More…….
- മാർച്ചിലെ കൊടും വേനലിൽ നിന്നും രക്ഷപെടാൻ ഇതാ കിടിലം സ്ഥലങ്ങൾ
- കാനഡയും, സിംഗപ്പൂരും ലിസ്റ്റിലുണ്ട്; ഇതൊന്നു പരീക്ഷിച്ചു നോക്കിയാലോ?
അതിനു മുകളിലായി ഒരിഞ്ചു കനത്തിൽ അറക്കപ്പൊടിയോ ചകിരിച്ചോറോ നിരത്തി, അതിനു മീതെ ചാണകപ്പൊടിയോ കമ്പോസ്റ്റോ ഇട്ട്, നനച്ചുകൊടുത്താൽ മണ്ണിരത്തടം തയാർ.കൃഷിയിടത്തിലെ പകുതി ജീർണിച്ച ജൈവാവശിഷ്ടവും ചാണകവും 8:1 എന്ന അനുപാതത്തിൽ ചേർത്തിളക്കിയത് മണ്ണിരത്തടത്തിനു മീതെയിടുക.
അതിനുശേഷം ദിവസവും നനച്ചുകൊടുക്കുക. ഒരു ചതുരശ്രമീറ്ററിന് 250 മണ്ണിര എന്ന തോതിൽ ഈ ജൈവാവശിഷ്ടങ്ങളിലേക്ക് ഇട്ടതിനുശേഷം നനച്ച ചാക്കുകൊണ്ടു മൂടുക. ആഴ്ചയിൽ രണ്ടു പ്രാവശ്യം ടാങ്കിലെ ജൈവവസ്തുക്കൾ ഇളക്കിക്കൊടുക്കുകയും ടാങ്ക് നനച്ചുകൊടുക്കുകയും വേണം.
കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി,കൃഷ്ണ, നക്ഷത്ര ,വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവർ പങ്കെടുത്തു.