എറണാകുളം:കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം വേണമെന്നും കെ സുധാകരൻ.ടി പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തൻ എല്ലാം വിളിച്ചുപറയുമെന്ന് പറഞ്ഞിരുന്നതായി കേട്ടിരുന്നു എന്നും കെ സുധാകരൻ പറഞ്ഞു.സത്യം പുറത്തു വരുമെന്ന ഘട്ടത്തിൽ ആണ് മരണം സംഭവിച്ചത്.
മരണത്തിൽ ദുരൂഹത ഉണ്ടെന്നും സർക്കാർ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവശ്യപ്പെട്ടു.ഗൗരവമായ അന്വേഷണം വേണ്ടതുണ്ട്.സ്വാതന്ത്ര ഏജൻസി അന്വേഷിക്കണം.ടി പി കേസിന് പിന്നിൽ ഉന്നതർ പങ്കെടുത്ത ഗൂഢാലോചന ഉണ്ട്.കുഞ്ഞനന്തന്റെ മരണം ദുരൂഹമാണ്.അതുകൊണ്ട് ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
Read more ….
- പത്തനംതിട്ട അടൂരിൽ 110 കെവി വൈദ്യുതലൈനിന്റെ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി
- തലസ്ഥാനത്ത് വീണ്ടും ബിജെപി സ്ഥാനാർത്ഥിയായി മറ്റൊരാൾ പരിഗണനയിൽ; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ മത്സരിക്കുമെന്ന് സൂചന
- ബോളിവുഡിലെ ചില പ്രമുഖർ മറ്റുള്ളവരുടെ സ്വകാര്യജീവിതം ചോർത്തിയെടുക്കുന്നു: കങ്കണ റണൗട്ട്| Kangana Ranaut
- ‘ഹൈയെസ്റ്റ് ലവ്’: ബിക്കിനിയിൽ മലേഷ്യയുടെ പ്രകൃതി ഭംഗി ആസ്വദിച്ചു നടി സാമന്ത റൂത്ത് പ്രഭു: ചിത്രങ്ങൾ| Samantha Ruth Prabhu
- വായ് നാറ്റം അപകടകാരിയാണ്; വരാനിരിക്കുന്ന രോഗങ്ങളുടെ സൂചന കൂടിയാണ് ഇവ
പി കെ കുഞ്ഞനന്തന്റെ മരണത്തിൽ ദൂരൂഹത ആരോപിച്ച് ലീഗ് നേതാവ് കെ എം ഷാജി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.പാർട്ടികൊലക്കേസുകളിൽ പ്രതികളാവുന്നവർ പിന്നീട് കൊല്ലപ്പെടാറുണ്ടെന്നാണ് ഷാജി വിശദീകരിച്ചത്. എന്നാൽ ഷാജിയുടെ ആരോപണം കുഞ്ഞന്തന്റെ മകൾ ഷബ്ന തളളിയിരുന്നു