സുസ്ഥിര ജീവിതത്തിലേക്കുള്ള ഒരു വഴിയായി, മാലിന്യ സംസ്കരണത്തിന്റെ ഗതി മാറ്റാൻ മണ്ണിര കമ്പോസ്റ്റിംഗ് ശക്തി പ്രാപിക്കുന്നു. ചുരുങ്ങിയ ചിലവിൽ വീട്ടിൽ ഉണ്ടാകുന്ന മാലിന്യങ്ങളെ ഒക്കെ സംസ്കരിക്കാനും ഗുണമേന്മയുള്ള വളം ഉണ്ടാക്കുവാനും ഉതകുന്ന പ്രക്രിയയാണ് വെർമികമ്പോസ്റ്റിംഗ് അഥവാ മണ്ണിര കമ്പോസ്റ്റ്.
ഈ പരിസ്ഥിതി സൗഹൃദ രീതി മണ്ണിരകളെ ഉപയോഗിച്ച് ജൈവമാലിന്യങ്ങൾ വിഘടിപ്പിച്ച് പോഷക സമ്പുഷ്ടമായ കമ്പോസ്റ്റാക്കി മാറ്റുന്നു.
കമ്മ്യൂണിറ്റികൾ ഹരിത ബദലുകൾ തേടുമ്പോൾ, മണ്ണിര കമ്പോസ്റ്റിംഗ് ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഒരു പരിഹാരമായി ഉയർന്നുവരുന്നു.
Read More…….
- വായ് നാറ്റം അപകടകാരിയാണ്; വരാനിരിക്കുന്ന രോഗങ്ങളുടെ സൂചന കൂടിയാണ് ഇവ
- ഇടയ്ക്കിടെയുള്ള ദഹനക്കേട് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ക്യാൻസിറിന് കാരണമാകുമോ? വയറിലെ ഈ ലക്ഷണങ്ങൾ തള്ളി കളയാൻ ഉള്ളവയല്ല
മൈലേരിപാലയം പഞ്ചായത്തിലെ കർഷകരുമായി നടന്ന ചർച്ചയിൽ മണ്ണിര കമ്പോസ്റ്റിംഗിന്റെ ഗുണങ്ങളെ കുറിച്ച് വിദ്യാർഥികൾ വിശദീകരിച്ചു. കാർഷിക പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായി അമൃത കാർഷിക കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥികളാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.
സ്കൂൾ ഡീൻ ഢോ: സുധീഷ് മണലിൽ , അധ്യാപകരായ ഡോ. വി മാർത്താണ്ഡൻ, ഡോ. ജി ബൂപതി, ഡോ. വി വനിത എന്നിവരുടെ നേതൃത്വത്തിലാണ് പരുപാടി നടന്നത്.