ചിലപ്പോഴൊക്കെ ദഹനക്കേട് സംഭവിക്കാറുണ്ട്. കഴിച്ച ഭക്ഷണം വയറിനെ അസ്വസ്ഥതപ്പെടുത്തുന്നതിനാലാണ് ദഹനക്കുറവ്, ഗ്യാസ് എന്നിവ ഉണ്ടാകുന്നത്. വയറിനു അനുസൃതമായ ഭക്ഷണം തെരഞ്ഞെടുക്കുകയോ, ചിട്ടയായ ജീവിത രീതികൾ പിന്തുടരുകയോ ചെയ്യുകയാണെങ്കിൽ ദഹനക്കുറവിന്റെ പ്രശ്നങ്ങളിൽ നിന്നും രക്ഷപെടാം. എന്നാൽ നിരന്തരമായ ദഹനക്കുറവിനെ അത്ര നിസ്സാരമായി കാണരുത്. ഇന്ന് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ക്യാൻസർ വളരെ വലിയ തോതിൽ കാണപ്പെടുന്നു.
ഒന്നിനും സമയമില്ലാത്ത മനുഷ്യരായി മാറിയിരിക്കുന്നതിനാൽ വ്യായാമക്കുറവ്, ജങ്ക് ഫുഡ്, എന്നിവ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ചിട്ടയല്ലാത്ത ജീവിതവും, ജീവിത ക്രമവും ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ക്യാൻസറിലേക്ക് നയിക്കും
നമ്മുടെ ദഹനവ്യവസ്ഥയിൽ ആരോഗ്യപരമായ നല്ല ബാക്ടീരിയകൾ ഉണ്ട്. ദഹനത്തിനു സഹായിക്കുന്നതിനു പുറമേ പോഷകങ്ങൾ നൽകാനും കാൻസര്‍ തടയാനും ഇവ സഹായിക്കും.
- Read more…..
- അശ്വഗന്ധ: പുരുഷന്മാർക്കും, സ്ത്രീകൾക്കും ഒരു പോലെ ഗുണം ചെയ്യും; ഇത് ആയുർവേദത്തിലെ മികച്ച ഔഷധം
- അത്താഴം കഴിക്കുന്നത് 8 മണിക്ക് ശേഷമാണോ?
- പുകവലിക്കുന്നത് മകൾ കാണരുതെന്ന നിർബന്ധം ഉണ്ടായിരുന്നു: അതുകൊണ്ട് ആ തീരുമാനം എടുത്തു’: വെളിപ്പെടുത്തലുമായി ഷാഹിദ് കപൂർ| Shahid Kapoor
- Mysore Pak | മൈസൂർ പാക്ക് ഇനി സിംപിളായി വീട്ടിൽ തയാറാക്കാം
- താരൻ ആണെന്ന് തെറ്റിദ്ധരിക്കരുത്,തലയിലും സോറിയാസിസ് വരാം: ആരംഭ ലക്ഷണങ്ങൾ ഇവയാണ്
ആന്റിബയോട്ടിക്സുകളുടെ ദീർഘകാല ഉപയോഗം രോഗങ്ങൾ, സ്ട്രെസ്, പ്രായമാകൽ, തെറ്റായ ഭക്ഷണശീലങ്ങൾ, അതായത് എരിവ് കൂടിയതും പ്രോസസ് ചെയ്തതുമായ ഭക്ഷണങ്ങൾ, മദ്യപാനം, പുകവലി ഇതെല്ലാം ദോഷം ചെയ്യും. ദഹനം ശരിയായി നടക്കാത്തതും ഉദരത്തിന്റെ ആരോഗ്യമില്ലായ്മയും പൊണ്ണത്തടി, പ്രമേഹം, ഇൻഫ്ലമേറ്ററി ബവൽ ഡിസീസ്, അർജികൾ, വിവിധകരം കാൻസറുകൾ ഇവയ്ക്ക് കാരണമാകും.
ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ക്യാൻസർ ലക്ഷണങ്ങൾ
വയറു പെരുകുന്നത്
വയറു വേദന
വയറിളക്കം
ദഹനക്കേട്
അസിഡിറ്റി
ഉറക്കപ്രശ്നങ്ങൾ
ചർമത്തിലെ ചുവപ്പു പാട്, അലർജി
ഗ്യാസ്
സ്ഥിരമായി ഇത്തരത്തിൽ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ഉറപ്പായും മെഡിക്കൽ ഹെല്പ് സ്വീകരിക്കണം
gastroenteritis cancer