തിരുവനന്തപുരം നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഒന്നാം പ്രതിയും ഭർത്താവുമായ നയാസിന്റെ ആദ്യ ഭാര്യയെ പ്രതിചേർത്തു. വീട്ടിൽ പ്രസവിക്കാൻ പ്രേരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ റീജിനയെ രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തത്. റീജിന നിലവിൽ ഒളിവിലാണുള്ളത്.
ഷെമീറ ബീവിയും കുഞ്ഞുമാണ് പ്രസവത്തിനു പിന്നാലെ മരിച്ചത്. സംഭവത്തിൽ ബീമാപള്ളിയിൽ ക്ലിനിക്ക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശിയായ അക്യുപങ്ചർ ചികിത്സകൻ വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെ നേമം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷെമീറയ്ക്ക് ആശുപത്രിയിൽ ആധുനിക ചികിത്സ നിഷേധിക്കപ്പെട്ട സംഭവത്തിൽ ശിഹാബുദ്ദീനുകൂടി പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണു നടപടി. കേസിൽ നയാസിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
യുവതി ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾത്തന്നെ പ്രാദേശിക ആരോഗ്യപ്രവർത്തകർ വീട്ടിൽ എത്തിയിരുന്നു. മുൻപ്രസവങ്ങൾ സിസേറിയനായതുകൊണ്ടു ആശുപത്രിയിൽ പോകണമെന്ന് പല തവണ പറഞ്ഞിരുന്നെങ്കിലും അവർ തയ്യാറായില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം