ചരിത്രം കുറിച്ച് ‘ഒഡീസിയസ്’, ചന്ദ്രനിലിറങ്ങുന്ന ആദ്യ സ്വകാര്യ ലാൻഡറായി ആണ് ‘ഒഡീസിയസ്’ ചരിത്രം കുറിച്ചത്.
ടെക്‌സസിലെ ഹൂസ്റ്റൺ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന ഇൻട്യൂട്ടീവ് മെഷീൻസ് എന്ന യുഎസ് കമ്പനിയുടെ ദൗത്യം ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 4.53നാണ് ചന്ദ്രനിൽ ദക്ഷിണധ്രുവത്തിനു സമീപമിറങ്ങിയത്. 1972ലെ അപ്പോളോ 17നു ശേഷം ചന്ദ്രനിലെത്തുന്ന ആദ്യ യുഎസ് ദൗത്യമാണ് ഒഡീസിയസ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ചന്ദ്രയാൻ-3 ഇറങ്ങി ആറുമാസം പിന്നിടുമ്പോഴാണ് ഒഡീസിയസിന്റെ നേട്ടം.
ലാൻഡിങ്ങിനു തൊട്ടുമുൻപുള്ള നിമിഷങ്ങളിൽ ലാൻഡറിനു നിയന്ത്രണകേന്ദ്രവുമായുള്ള ബന്ധം നഷ്ടപ്പെട്ടത് ആശങ്കയുണ്ടാക്കിയെങ്കിലും ബന്ധം പുനഃസ്ഥാപിച്ചതായി ഇൻട്യൂട്ടീവ് സിഇഒ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം