മദ്യപിച്ച്‌ ബഹളം വെച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് ഉദ്യോഗസ്ഥനെ കടിച്ചു പരിക്കേല്‍പ്പിച്ചു

 

പത്തനംതിട്ട: മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിന് കസറ്റഡിയിലെടുത്ത യുവാവ് പോലീസ് ഉദ്യോഗസ്ഥനെ കടിച്ച്‌ പരിക്കേല്‍പ്പിച്ചു. റാന്നിയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് പ്രതി മദ്യപിച്ച്‌ ബഹളം വയ്ക്കുന്നതെന്ന് നാട്ടുകാര്‍ വിളിച്ച്‌ അറിയിച്ച്‌ പ്രകാരം പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.

പ്രതി പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത് ഇന്ന് രാവിലെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ്.ആദ്യം ഡോക്ടറിനെ അസഭ്യം പറഞ്ഞു. പിന്നാലെ അക്രമ സാധ്യത കണക്കാക്കി പോലീസ് പ്രതിയെ പിടിച്ച്‌ വയ്ക്കുകയായിരുന്നു. ഇതിനിടെയാണ് കൈപിടിച്ചിരുന്ന പോലീസിനെ പ്രതി കടിച്ചത്.

Read more…