പനാജി: സന്തോഷ് ട്രോഫിയില്‍ ഗോവയ്ക്കെതിരെ കേരളത്തിന് തോല്‍വി . മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരളം തോല്‍വി വഴങ്ങിയത്. ഇരുപകുതികളിലുമായി സ്ട്രൈക്കര്‍ നെസിയോ എം ഫെര്‍ണാണ്ടസാണ് ഗോവയുടെ ഇരുഗോളുകളും സ്വന്തമാക്കിയത്.
കേരളത്തിന്റെ മുന്നേറ്റത്തോടെയായിരുന്നു മത്സരം ആരംഭിച്ചത്. മൂന്നാം മിനിറ്റിൽ തന്നെ അബ്ദുറഹീമിന്റെ ഹെഡ്ഡർ പോസ്റ്റിൽ തട്ടിത്തെറിച്ചു. 21ാം മിനിറ്റിൽ ക്യാപ്റ്റൻ നിജോ ഗിൽബർട്ട് പരിക്കേറ്റ് പിൻമാറിയത് കേരളത്തിന് തിരിച്ചടിയായി. അക്ബർ സിദ്ദീഖാണ് പകരക്കാരനായി കളത്തിലെത്തിയത്.
ആദ്യ പകുതി അവസാനിക്കാൻ നിൽക്കവെയാണ് ഗോവയുടെ ആദ്യ ഗോൾ പിറന്നത്. രണ്ടാം പകുതിയിലും കേരളം നിരവധി ആക്രമണങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.
58ാം മിനിറ്റിൽ ഗോവ വീണ്ടും വലകുലുക്കി. ശ്രീധർനാഥ് ഗവാസിന്റെ ഡയഗണൽ ബോൾ കേരള താരങ്ങളെ മറികടന്ന് ലക്ഷമൺ റാവു പിടിച്ചെടുത്തു. ഗോളി സിദ്ധാർഥിനെ കബളിപ്പിച്ച് റാവു പന്ത് നെസിയോക്ക് കൈമാറി. ഒഴിഞ്ഞ പോസ്റ്റിലേക്ക് നിറയൊഴിച്ച നെസിയ ടൂർണമെന്റിലെ മൂന്നാമത്തെ ഗോളാണ് നേടുന്നത്.
വിജയത്തോടെ നാല് പോയിന്റുമായി ഗോവ എ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ള സര്‍വീസസിന് ആറ് പോയിന്റുണ്ട്. മൂന്ന് പോയിന്റുമായി മൂന്നാമതാണ് കേരളം. സര്‍വീസസ്, അരുണാചല്‍ പ്രദേശ്, മേഘാലയ ടീമുകളുമായാണ് കേരളത്തിന്റെ അടുത്ത മത്സരങ്ങള്‍. ഗ്രൂപ്പ് എയില്‍ നിന്ന് കൂടുതല്‍ പോയിന്റുകള്‍ സ്വന്തമാക്കുന്ന നാല് ടീമുകളാണ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുക.
Read more…
- സത്യനാഥന്റെ കഴുത്തിലും നെഞ്ചിലും വെട്ടേറ്റു, ആഴത്തില്‍ ആറ് മുറിവുകള്‍; കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തി
- പി.കെ.കുഞ്ഞനന്തൻ ജയിലിൽ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത് അന്വേഷിക്കണം; എവിടെ പോയി നില്‍ക്കുമെന്ന് എല്ലാവര്ക്കും അറിയാം: വി.ഡി.സതീശൻ
- പ്ലസ് വൺ പുസ്തകത്തിലെ ഭരണഘടനാവിരുദ്ധത തിരുത്തും; പിശക് ശ്രദ്ധയിൽപ്പെട്ടത് ഇപ്പോൾ: മന്ത്രി വി ശിവൻകുട്ടി
- ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
- ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി : അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് കമൽ നാഥ്