കൊച്ചി: ജോലി സമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചതിന് സ്ഥാപനത്തിലെ ജി. എം. മൊബൈൽ ഫോൺ മേടിച്ചു വച്ച കാര്യം പ്രതിയുടെ അമ്മയെ അറിയിച്ചു എന്ന കാരണത്താൽ ആവലാതിക്കാരനായ അഖിലിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഇരുമ്പ് താഴ് കൊണ്ട് തലക് അടിച്ചു കൊല്ലാൻ ശ്രെമിക്കുകയും ചെയ്ത് കേസിൽ പ്രതി കോട്ടയം പഠിപ്പുറക്കൽ വീട്ടിൽ രാജേഷ് മകൻ ഹരീഷ് (21) കുറ്റക്കാരാണെന്നു കണ്ടെത്തി എറണാകുളം അസിസ്റ്റന്റ് സേഷൻസ് ജഡ്ജ് ശ്രീമതി രഹന രാജീവ് നാല് വർഷം കഠിന തടവിനു ശിക്ഷിച്ചു.
ഇരുമ്പ് താഴുകൊണ്ട് തലയ്ക്കു അടിച്ചത് മൂലം അഖിലിന്റെ തലയ്ക്കു സരമായി പരിക്ക് പറ്റി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി. മരട് പോലീസ് സ്റ്റേഷൻ എസ്. ഐ ഗോപി, എ. എസ്. ഐ. സജീവ് എന്നിവർ ക്രൈം 66/22 പ്രേകാരം കേസ് രെജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി കുറ്റപ്ത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. ജി മേരി, അഡ്വക്കേറ്റ് അഞ്ജന എന്നിവർ ഹാജരായി.
Read more…
- സത്യനാഥന്റെ കഴുത്തിലും നെഞ്ചിലും വെട്ടേറ്റു, ആഴത്തില്‍ ആറ് മുറിവുകള്‍; കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തി
- പി.കെ.കുഞ്ഞനന്തൻ ജയിലിൽ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത് അന്വേഷിക്കണം; എവിടെ പോയി നില്‍ക്കുമെന്ന് എല്ലാവര്ക്കും അറിയാം: വി.ഡി.സതീശൻ
- പ്ലസ് വൺ പുസ്തകത്തിലെ ഭരണഘടനാവിരുദ്ധത തിരുത്തും; പിശക് ശ്രദ്ധയിൽപ്പെട്ടത് ഇപ്പോൾ: മന്ത്രി വി ശിവൻകുട്ടി
- ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
- ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി : അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് കമൽ നാഥ്