എറണാകുളം: കുവൈറ്റിലേക്ക് ജോലി നൽകാമെന്ന് പറഞ്ഞ് യുവാക്കളെ സൗജന്യ വിസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് ലഹരി കടത്തുകാരക്കുന്ന സംഘത്തിലെ മുഖ്യ പ്രതി പാലക്കാട് സ്വദേശി ഫൈസലിന് എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.
എറണാകുളം സ്വദേശി ജോമോൻ എന്നയാൾ നിരോധിത മയക്കുമരുന്നായ 2കിലോ ഹീറോയിനുമായി കുവൈറ്റ് എയർപോർട്ടിൽ വച്ച് കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജീവപരന്ത്യം ശിക്ഷ ലഭിക്കുകയും ഉണ്ടായി. ഇതേ തുടർന്ന് ഇദ്ദേഹത്തിന്റെ പിതാവ് എന്റെ മകൻ നിരപരാധി ആണെന്നും അവനെ പലരും ചേർന്ന് വഞ്ചിച്ചതാണ് എന്നും കാണിച്ച് കേരള ഹൈകോടതിയെ സമീപിക്കുകയും പിന്നീട് ഹൈകോടതി തുടർ അന്വേഷണത്തിനുവേണ്ടി കേസ് ക്രൈം ബ്രാഞ്ചിനു വിടുകയും ആയിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘത്തിൽ പെട്ട ഭായ് എന്ന് വിളിക്കുന്ന യഥാർത്ഥ പേര് വെളിപ്പെടുത്താത്ത ആളിന്റെ നിർദേശ പ്രകാരം ഫൈസൽ കേരളത്തിന് പുറത്തുനിന്നു മയക്കുമരുന്നുകൾ ശേഖരിച്ചു കുവൈറ്റിലേക്ക് ട്രോളി ബാഗിൽ രഹസ്യ അറ ഉണ്ടാക്കി മയക്കുമരുന്ന് പാക്ക് ചെയ്ത് വിട്ടു എന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്.
ഫൈസലിനെ കൂടാതെ ആന്റണി എന്ന് പറയുന്ന മറ്റൊരു പ്രതിയും ഈ കേസിൽ ഉണ്ട്. ഈ കേസിൽ ക്രൈം ബ്രാഞ്ച് ഇന്റർപൊളിന്റെയും ഇന്റലിജന്റ്സ് ബ്യൂറോ യുടെയും സഹായം തേടിയിരുന്നു. ഈ കേസിലാണ് എറണാകുളം ഡിസ്ട്രിക്ട് & സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. പ്രതിക്കുവേണ്ടി വേണ്ടി അഡ്വ. ജോണി ജോർജ്, അഡ്വ. ഐശ്വര്യ എന്നിവർ ഹാജരായി.
Read more…
- സത്യനാഥന്റെ കഴുത്തിലും നെഞ്ചിലും വെട്ടേറ്റു, ആഴത്തില്‍ ആറ് മുറിവുകള്‍; കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തി
- പി.കെ.കുഞ്ഞനന്തൻ ജയിലിൽ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത് അന്വേഷിക്കണം; എവിടെ പോയി നില്‍ക്കുമെന്ന് എല്ലാവര്ക്കും അറിയാം: വി.ഡി.സതീശൻ
- പ്ലസ് വൺ പുസ്തകത്തിലെ ഭരണഘടനാവിരുദ്ധത തിരുത്തും; പിശക് ശ്രദ്ധയിൽപ്പെട്ടത് ഇപ്പോൾ: മന്ത്രി വി ശിവൻകുട്ടി
- ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
- ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി : അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് കമൽ നാഥ്