ബെംഗളൂരു: എഡ്–ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രനെ ബൈജൂസ് സിഇഒ സ്ഥാനത്ത് നിന്ന് നീക്കാന്‍ വോട്ട് ചെയ്ത് പ്രധാന നിക്ഷേപകര്‍. ബൈജുവിനെ നീക്കം ചെയ്യുന്നതു ചര്‍ച്ച ചെയ്യാന്‍ ഓഹരിയുടമകള്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത അസാധാരണ പൊതുയോഗ(ഇജിഎം)ത്തിലാണ് തീരുമാനം.
അറുപത് ശതമാനം നിക്ഷേപകര്‍ ഇന്നത്തെ യോഗത്തില്‍ സംബന്ധിച്ചതായും സിഇഒ സ്ഥാനത്ത് നിന്ന് ബൈജുവിനെ നീക്കുന്നതിന് പിന്തുണ അറിയിച്ചതായുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഇന്നത്തെ യോഗതീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന് ബൈജൂ രവീന്ദ്രന്‍ പറഞ്ഞു. ചുരുക്കം ചില ഓഹരി ഉടമകള്‍മാത്രമാണ് യോഗത്തിന് എത്തിയതെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
അതിനിടെ, ഓഹരിയുടമകളുടെ യോഗം തടസ്സപ്പെടുത്താൻ ബൈജൂസിന്റെ ജീവനക്കാർ ശ്രമം നടത്തിയതായും റിപ്പോർട്ടുണ്ട്. ഓഹരിയുടമകളുടെ സൂം മീറ്റിങ്ങിലേക്ക് അനധികൃതമായി കടക്കാൻ ജീവനക്കാർ ശ്രമിച്ചതായാണു റിപ്പോർട്ട്. അനാവശ്യ ശബ്ദങ്ങൾ സൃഷ്ടിച്ചും സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കിയും യോഗം തടസപ്പെടുത്താനായിരുന്നു ശ്രമമെന്നു യോഗത്തിൽ പങ്കെടുത്ത ഓഹരിയുടമകളെ ഉദ്ധരിച്ചു വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബൈജു രവീന്ദ്രൻ രാജ്യത്തിനു പുറത്തേക്കു യാത്ര ചെയ്യുന്നത് വിലക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ് വന്നതിനു പിന്നാലെയാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കം. വിദേശ പണ വിനിമയവുമായി ബന്ധപ്പെട്ട ഫെമ നിയമ പ്രകാരം ബൈജു ക്രമക്കേടുകൾ നടത്തിയതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ബോർഡിനെ പുറത്താക്കാൻ വെള്ളിയാഴ്ച ഓഹരി ഉടമകൾ യോഗം ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടെയാണ് അസാധാരണ ജനറൽ ബോഡിയിൽ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തുനിന്നു പുറത്താക്കാനുള്ള നീക്കം സജീവമായത്.
ഓഹരി ഉടമകള്‍ നേരത്തെ കേന്ദ്ര കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. കമ്പനിയില്‍ ഫോറന്‍സിക് ഓഡിറ്റിങ് നടത്തണമെന്നും പുതിയ ഓഹരികള്‍ നല്‍കി പണം കണ്ടെത്താനുള്ള ബൈജുവിന്റെ ശ്രമങ്ങള്‍ തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. ഓഹരി ഉടമകള്‍ വിളിച്ചുചേര്‍ത്ത അസാധാരണ ജനറല്‍ ബോഡി യോഗത്തിലാണു കമ്പനിയുടെ ഭാവിയെ ബാധിക്കുന്ന നിര്‍ണായക തീരുമാനങ്ങളുണ്ടായത്‍.
സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രനെയും ഭാര്യ ദിവ്യ ഗോകുല്‍നാഥിനെയും കമ്പനിയില്‍ നിന്നു പുറത്താക്കുന്നതിന്റെ ഭാഗമാണ് കമ്പനി നിയമ ട്രൈബ്യൂണലിലെ ഹര്‍ജി. കമ്പനിയെ നയിക്കാന്‍ ബൈജുവിനോ നിലവിലെ നേതൃത്വത്തിനോ കഴിവില്ലെന്നും ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിക്കണമെന്നുമാണു പ്രധാന ആവശ്യങ്ങള്‍. ഇതിന്റെ ഭാഗമായി അവകാശ ഓഹരി ഇറക്കാനുള്ള സി.ഇ.ഒയുടെ അധികാരം എടുത്തുകളയണമെന്നും ഹര്‍ജിയിലുണ്ട്. നിലവിലെ ഓഹരി ഉടമകള്‍ക്കു കൈവശം വെയ്ക്കുന്ന ഓഹരികള്‍ക്ക് അനുസരിച്ച് അവകാശ ഓഹരി നല്‍കി 1650 കോടി രൂപ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കു തടയിടുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കമ്പനിയുടെ ഇതുവരെയുള്ള ഇടപാടുകളില്‍ ഫോറന്‍സിക് ഓഡിറ്റിങും ആവശ്യപ്പെട്ടിട്ടുണ്ട്.
ഫോറന്‍സിക് ഓഡിറ്റിങ് റിപ്പോര്‍ട്ട് ഔദ്യോഗിക രേഖയായി കോടതികള്‍ സ്വീകരിക്കുമെന്നതിനാല്‍ നിലവിലെ കമ്പനി ഉടമകള്‍ കേസുകളില്‍ പ്രതിയാകാനുള്ള സാഹചര്യം ഉണ്ടാകും. ജനറല്‍ അറ്റ്ലാന്റിക്, ഷാന്‍ സുക്കര്‍ബര്‍ഗ് ഇനീഷിയേറ്റീവ് അടക്കമുള്ള വിദേശ നിക്ഷേപകരുടെ പിന്തുണയോടെ വിളിച്ചുചേര്‍ത്ത അസാധാരണ ജനറല്‍ ബോഡി യോഗത്തിനെതിരെ ബൈജു കര്‍ണാടക ൈഹക്കോടതിയെ സമീപിച്ചിരുന്നു. യോഗ തീരുമാനങ്ങള്‍ നടപ്പാക്കുന്നതു മേയ് 13വരെ കോടതി തടഞ്ഞു. ഈസാഹചര്യത്തിലാണു കമ്പനി നിയമ ട്രൈബ്യൂണലില്‍ കേസെത്തിയത്.
Read more…
- സത്യനാഥന്‍റെ കഴുത്തിലും നെഞ്ചിലും വെട്ടേറ്റു, ആഴത്തില്‍ ആറ് മുറിവുകള്‍; കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തി
- പി.കെ.കുഞ്ഞനന്തൻ ജയിലിൽ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത് അന്വേഷിക്കണം; എവിടെ പോയി നില്‍ക്കുമെന്ന് എല്ലാവര്‍ക്കും അറിയാം: വി.ഡി.സതീശൻ
- പ്ലസ് വൺ പുസ്തകത്തിലെ ഭരണഘടനാവിരുദ്ധത തിരുത്തും; പിശക് ശ്രദ്ധയിൽപ്പെട്ടത് ഇപ്പോൾ: മന്ത്രി വി ശിവൻകുട്ടി
- ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
- ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി : അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് കമൽ നാഥ്