കോട്ടയത്ത് വാടക വീട് കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ വില്പനയും കഞ്ചാവ് ഇടപാടും; രാജസ്ഥാൻ സ്വദേശി എക്‌സൈസ് പിടിയിൽ

കോട്ടയം: വാടക വീട് കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിയയാൾ എക്‌സൈസ് പിടിയിൽ. രാജസ്ഥാൻ സ്വദേശി ജിതു ഗുർജാറാ(32)ണ് കോട്ടയത്ത് പിടിയിലായത്. ഇയാളുടെ കൈവശം നിന്നും ഒരു കിലോയോളം കഞ്ചാവും 100 ചെറു ബോട്ടിലുകളിലായി വിൽപ്പനയ്ക്ക് സൂക്ഷിച്ച ഹെറോയിനും അന്വേഷണ സംഘം പിടികൂടി.

ഇതര സംസ്ഥാന തൊഴിലാളികൾക്കും കോളേജ് വിദ്യാർത്ഥികൾക്കുമായി വിൽപനയ്ക്കായി സൂക്ഷിച്ച 850 ഗ്രാം കഞ്ചാവും 9.2 ഗ്രാം ഹെറോയിനുമാണ് ഇയാളുടെ അടുത്ത് നിന്ന് പിടികൂടിയത്. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീരാജ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗമായ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, ഐ.ബി അസി. എക്‌സൈസ് ഇൻസ്‌പെക്ടർ രഞ്ജിത്ത് നന്ത്യാട്ട് എന്നിവർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നാഗമ്പടത്തുള്ള ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക വീട് കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് വിൽപന.

Read more…

റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബിനോദ് കെആർ, അനു വി ഗോപിനാഥ്, പ്രിവന്റീവ് ഓഫീസർമാരായ ബൈജു മോൻ കെ.സി, നിഫി ജേക്കബ്. വനിത സിവിൽ എക്‌സൈസ് ഓഫീസർ സബിത കെ.വി എന്നിവരും പങ്കെടുത്തു.