ഒടുവിൽ അലക്സി നവൽനിയുടെ മൃതദേഹം കാണാൻ മാതാവ് ല്യൂഡ്‌മില നവാല്‍നക്ക് കഴിഞ്ഞു എന്ന വെളിപ്പെടുത്തൽ വരുന്നു.
ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവും പുട്ടിന്റെ കടുത്ത വിമർശകനുമായ അലക്സി നവൽനിയുടെ മൃതദേഹം കാണാൻ അനുവദിച്ചെന്ന് വെളിപ്പെടുത്തി നവാല്‍നിയുടെ മാതാവ് ല്യൂഡ്‌മില നവാല്‍നയ. ബുധനാഴ്ച രാത്രിയോടെ ഒരു മോർച്ചറിയിലേക്ക് കൊണ്ടുപോയി മരണ സർട്ടിഫിക്കറ്റിൽ ഒപ്പിട്ട് നൽകിയതായും ഒരു വീഡിയോ സന്ദേശത്തിലൂടെ ല്യൂഡ്‌മില വെളിപ്പെടുത്തി. കൂടാതെ, നവാല്‍നിയുടെ മൃതദേഹം രഹസ്യമായി സംസ്കരിക്കാൻ റഷ്യൻ അധികൃതർ തനിക്കുമേൽ സമ്മർദം ചെലുത്തുന്നതായും അവർ വെളിപ്പെടുത്തി.
നവൽനിയുടെ മൃതദേഹം വിട്ടുകിട്ടാനായി മാതാവ് ലുഡ്മില കോടതിയിൽ ഹർജി നൽകിയിരുന്നു. ആർട്ടിക് സിറ്റിയിലെ സാലേഖാഡിലെ കോടതിയിലാണു പരാതി നൽകിയത്. എന്നാൽ അന്വേഷണം നടക്കുന്നതിനാൽ രണ്ടാഴ്ചയ്ക്കു ശേഷമേ മൃതദേഹം വിട്ടുകൊടുക്കാൻ കഴിയൂ എന്നാണ് അധികൃതരുടെ മറുപടി. മകന്റെ മൃതദേഹം വിട്ടുകിട്ടാനായി ലുഡ്മില ദിവസങ്ങളായി ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
അതിശൈത്യമേഖലയായ യമോല നെനറ്റ്സ് പ്രവിശ്യയിലെ ജയിലിൽ പതിനാറാം തിയതി വെള്ളിയാഴ്ചയായിരുന്നു അലക്സി നവൽനി മരിച്ചത്. നവൽനിയുടെ മരണ വാർത്ത ആഗോളതലത്തില്‍ വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. പ്രഭാത നടത്തത്തിനു പിന്നാലെ നവൽനി കുഴഞ്ഞുവീണു മരിച്ചുവെന്നാണ് ജയിൽ അധികൃതരുടെ മറുപടി. മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മാതാവിനെ ജയിലിലെ പ്രധാന കവാടത്തില്‍ റഷ്യന്‍ പ്രിസണ്‍സ് ഉദ്യോഗസ്ഥര്‍ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.
‘ഈ പ്രശ്നത്തിനുള്ള പരിഹാരം കാണാൻ നിങ്ങളെക്കൊണ്ട് മാത്രമേ സാധിക്കുവെന്നും അവസാനമായി ഞാൻ എൻ്റെ മകനെ കാണട്ടെ’ എന്നും പുട്ടിനുള്ള സന്ദേശത്തിൽ ലുഡ്മില പറഞ്ഞു. നവാൽനിയുടെ മൃതദേഹം സംസ്‌കരിക്കേണ്ട രീതിയും സമയവും സ്ഥലവും ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അധികാരികൾ തനിക്കുമേൽ ഭീഷണിപ്പെടുത്തി സ്ഥാപിക്കുകയാണെന്നും ല്യൂഡ്‌മില പറഞ്ഞു.
‘‘രഹസ്യമായി സംസ്കാരം നടത്തിയില്ലെങ്കിൽ മകന്റെ മൃതദേഹത്തെ വികൃതമാക്കുമെന്നാണ് ഭീഷണി. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞത് സമയം നിങ്ങൾക്കൊപ്പമല്ല, മൃതദേഹം അഴുകിത്തുടങ്ങിയെന്നാണ്’’ ല്യൂഡ്‌മില സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട വിഡിയോയിൽ വെളിപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം