കോയമ്പത്തൂർ: ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി സിറുകളന്തയ് പഞ്ചായത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.
അതിന്റെ ഭാഗമായി സൂക്ഷ്മ മൂലകങ്ങൾ കൃഷിയിൽ വഹിക്കുന്ന പങ്ക് അതുകൊണ്ട് ഉണ്ടാകുന്ന പ്രത്യാഘാതം അത് എങ്ങനെ തടുക്കാമെന്ന് വിദ്യാർത്ഥികൾ കർഷകർക്ക് ക്ലാസ്സ് എടുത്തു.
തെങ്ങിൽ ഉണ്ടാകുന്ന സൾഫർ , അയൺ, സി ങ്ക് ഡെഫിഷൻസികളെ പറ്റിയും അതുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങളും ശരിയായി ബോധ്യപെടുത്തി കൊടുത്തു. ഇല മഞ്ഞ നിറം ആകുന്നതും, ഇല ചുരുളുക തുടങ്ങിയ ലക്ഷണങ്ങളെപറ്റിയും അതിനുള്ള ശരിയായ പ്രതിവിധികൾ വിദ്യാർത്ഥികൾ പറഞ്ഞു കൊടുത്തു.
Read More……
- ‘പുകവലിക്കുന്നത് മകൾ കാണരുതെന്ന നിർബന്ധം ഉണ്ടായിരുന്നു: അതുകൊണ്ട് ആ തീരുമാനം എടുത്തു’: വെളിപ്പെടുത്തലുമായി ഷാഹിദ് കപൂർ| Shahid Kapoor
- ‘ടൊവിനോ കമ്മന്റിടാതെ പരീക്ഷയ്ക്ക് പഠിക്കില്ല’: ‘പോയിരുന്നു പഠിക്ക് മോനെ’ എന്ന മറുപടിയുമായി താരം| Tovino Thomas commented on a viral video
കർഷകർ നേരിടുന്ന പ്രധാന പ്രശ്നം ആണ് മൂലകങ്ങൾ കുറയുന്നത് മൂലം ഉണ്ടാകുന്ന കായ് വീഴ്ച്.ഇതിനൊക്കെ ഒരു പരിഹാരം ആണ് വിദ്യാർത്ഥികൾ പറഞ്ഞു കൊടുത്തത്.
കോളേജ് ഡീൻ ഡോ : സുധീഷ് മണലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അബർണ,അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മരിയ,നമിത,രേഷ്മൻ എന്നിവർ ആണ് ക്ലാസ്സ് നയിച്ചത്.