പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ് സബ്യസാചി ഘോഷിനെ പെൺവാണിഭ റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു അറസ്റ്റ്. ഹൗറയിലെ സ്വന്തം ഹോട്ടൽ കേന്ദ്രീകരിച്ച് ഇയാൾ പെൺവാണിഭ റാക്കറ്റ് പ്രവർത്തിപ്പിച്ചുവെന്നാണ് ആരോപണം.
11 പ്രതികളെ പോലീസ് ഹോട്ടലിൽനിന്നും പിടികൂടിയതായി തൃണമൂൽ കോണ്‍ഗ്രസ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ അറിയിച്ചു. റാക്കറ്റിന്റെ ഇരകളായ ആറ് പെൺകുട്ടികളെ അധികൃതർ മോചിപ്പിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇയാൾ പെൺവാണിഭ റാക്കറ്റിന്റെ
ഭാഗമാക്കിയിരുന്നു.
സന്ദേശ്ഖാലിൽ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാവ് ഷെയ്ഖ് ഷാജഹാനെതിരെ നിരവധി സ്ത്രീകള്‍ ലൈംഗിക പീഡന പരാതി ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സമാനമായ ഒരു കേസില്‍ ബിജെപി നേതാവിനെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം