നോക്കുകുത്തിയാവുന്ന നിയമം; വ്യാജ പ്രചരണങ്ങൾക്ക് കൂട്ട് കേന്ദ്ര പദ്ധതി; ഗാർഹിക പ്രസവങ്ങൾക്ക് പിന്നിൽ…

തിരുവനന്തപുരം നേമത്ത് വീട്ടിൽ പ്രസവം എടുത്തതിനെ തുടർന്ന് കേരളത്തിലെ ഗാർഹിക പ്രസവങ്ങളെ സംബന്ധിച്ച് ചർച്ചകൾ വ്യാപകമാണ്. അന്ധവിശ്വാസങ്ങളും സാമുദായിക സമ്മർദങ്ങൾ മൂലവുമാണ് പലരും ഗാർഹിക പ്രസവത്തിന് തയ്യാറാവുന്നത് എന്നാണ് റിപ്പോർട്ടുകൾ. 2021ലെ ദേശീയ കുടുംബാരോഗ്യ സർവ്വേ അനുസരിച്ച് കേരളത്തിൽ 99.8 ശതമാനം പ്രസവങ്ങളും ആശുപത്രികളിലാണ് നടക്കുന്നത്. അതേസമയം, സംസ്ഥാനത്തെ മാതൃ-ശിശു ആരോഗ്യ ക്ഷേമത്തിന് വെല്ലുവിളിയായാണ്  വർഷംതോറും ഗാർഹിക പ്രസവങ്ങളുടെ എണ്ണം  കൂടി വരുന്നത്.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പരിശോധിച്ചാല്‍ 573 പ്രസവങ്ങളാണ് 2022-23 വർഷത്തിൽ വീടുകളിൽ നടന്നത്. മുൻ വർഷത്തേക്കാൾ കുറവുണ്ടെങ്കിലും എപ്രിൽ മുതൽ ഡിസംബർ വരെ നടന്നത് 403 ഗാർഹിക പ്രസവങ്ങളാണ്. കേരള സർക്കാറിന്‍റെ സാമ്പത്തിക സ്ഥിതിവിവരക്കണക്ക്​ വകുപ്പ്​ 2023 ​മേയിൽ പുറത്തുവിട്ട വാർഷിക വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ്​ റിപ്പോർട്ട്​ പ്രകാരം കേരളത്തിൽ ആശുപത്രികളിലല്ലാതെ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം 2021-22ൽ 710 ആണ്. 2020-21ൽ ഇത് 560 ആയിരുന്നു​. ജില്ലാ അടിസ്ഥാനത്തിൽ പരിശോധിക്  മലപ്പുറത്താണ് ഏറ്റവും കൂടുതൽ ഗാർഹിക പ്രസവങ്ങൾ റിപ്പോർട്ട് ചെയ്തത്. 189 എണ്ണം.  വയനാടാണ് രണ്ടാമത്. 28 എണ്ണം.25 പ്രസവങ്ങൾ റിപ്പോർട്ട് ചെയ്ത  തിരുവനന്തപുരമാണ്  മൂന്നാമത്.

ആ​ധു​നി​ക വൈ​ദ്യശാ​സ്ത്രം തട്ടിപ്പും ചൂ​ഷ​ണ​മാ​ണെ​ന്ന് പ്രചരിപ്പിക്കുന്ന ഒരു വിഭാഗം ആളുകളാണ് ഗാർഹിക പ്രസവങ്ങൾ പ്രധാനമായും വർധിക്കുന്നതിന് കാരണം. ആദിവാസി-തോട്ടം മേഖലകളി​ൽ ആശുപത്രികളിലെത്താനുള്ള അസൗകര്യം മൂലമുണ്ടായ പ്രസവങ്ങളും കണക്കുകളിൽ ഉൾപ്പെടുമെങ്കിലും ഭൂരിപക്ഷവും മന:പൂർവം വീട്​ തിരഞ്ഞെടുത്തവരാണ്​ എന്നതാണ് യാഥാർത്ഥ്യം. കാലം മാറിയിട്ടും സമുഹത്തെ പിന്നോട്ട് നടത്തുന്ന മേൽപ്പറഞ്ഞ ഒരു വിഭാഗം ശാസ്ത്രീയമായ മ​രു​ന്നു​ക​ൾ ആരോഗ്യത്തിന് ഭീഷണിയാണെന്ന് പ്ര​ച​രി​പ്പി​ക്കു​ന്നു. ഗ​ർ​ഭം ഒരു രോഗമല്ലെന്നും പ്ര​സ​വ​ത്തി​ന്​ ആ​ശു​പ​ത്രി​യോ ഒന്നും ഡോ​ക്ട​റോ ആ​വ​ശ്യ​മി​ല്ലെ​ന്നും വീ​ട്ടി​ൽ​ത​ന്നെ ന​ട​ത്താം എ​ന്നു​മ​വ​ർ  പ്ര​ച​രി​പ്പി​ക്കു​ക​യും പലരെയും വിശ്വസിപ്പിക്കുകയും ചെയ്യുന്നു. ഇവർ  നി​യ​മ​ത്തെ​യും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ​യും വെ​ല്ലു​വി​ളി​ച്ച് പ്രവർത്തിക്കുന്നു. 

വയനാട്​, ഇടുക്കി ജില്ലകളിലെ ഭൂരിഭാഗം ഗാർഹിക പ്രസവങ്ങളും അടിസ്ഥാന സൗകര്യകളും ചികിത്സാ സൗകര്യ സംഭവിക്കുന്നതെന്നാണ്​ ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. എന്നാൽറ്റ് ജില്ലകളുടെ സ്ഥിതി അതല്ല. ആരോഗ്യരംഗത്തെ സൗകര്യങ്ങൾ വർധിക്കുന്നതിനനുസരിച്ച് മലയോര ജില്ലകളായ ഇടുക്കി, വയനാട്​ ജില്ലകളിൽ ഗാർഹിക പ്രസവനിരക്ക്​ വർഷന്തോറും കുറയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

അക്യുപങ്​ചർ, നാച്വറോപ്പതി ചികിത്സയുടെ പേരിലാണ്​ ഗാർഹിക പ്രസവങ്ങളുടെ പ്രചാരണം വ്യാപകമായി കേരളത്തിൽ നടക്കുന്നത് ​. എവിടെയെങ്കിലും  ഒരു ഗാർഹിക പ്രസവം അപകടം കൂടാതെ നടന്നാൽ അത് പ്രചരിപ്പിച്ച് കൂടുതൽ ആളുകളിലേക്ക് എത്തിച്ച് അവരെ ആകർഷിക്കുകയാണ് തട്ടിപ്പുകാരുടെ​ രീതി. ഇതിനായി മതത്തെയും വിശ്വാസങ്ങളെയും കൂട്ടുപിടിച്ച് ഗാർഹിക പ്രസത്തിൻ്റെ മേൻമകളും പ്രചരിപ്പിക്കുന്നു. വാക്സിനേഷൻ, അയൺ-ഫോളിക്​ ആസിഡ്​ ഗുളികകൾ, സ്കാനിംഗ് തുടങ്ങിയവക്കെതിരെയും വ്യാജ പ്രചരണങ്ങളാണ് നടത്തുന്നത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയും ഇത്തരക്കാരുടെ വ്യാപകമാണ്. അതേസമയം ഇത്തരക്കാരുടെ പ്രചരണങ്ങളെയും അവകാശവാദങ്ങളെയും ശക്തമായി എതിർക്കുന്ന നാച്വറോപ്പതി വിദഗ്​ധരും അക്യുപങ്​ചർ പ്രാക്ടിഷനർമാരും സംസ്ഥാനത്തുണ്ട്​.

കേന്ദ്ര സർക്കാറിന്‍റെ ജനനി സുരക്ഷ യോജന (ജെഎസ്​വൈ) പദ്ധതി പ്രകാരം വീട്ടിൽ പ്രസവിക്കുന്ന ദാരിദ്ര്യരേഖക്ക് താഴെയുള്ള സ്ത്രീകൾക്ക്​ അവരുടെ പ്രായമോ കുട്ടികളുടെ എണ്ണമോ കണക്കിലെടുക്കാതെ 500 രൂപ അലവൻസ്​ നൽകുന്ന പദ്ധതി നിലവിലുണ്ട്.  സർക്കാർ ആശുപത്രികളിലെ പ്രസവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തുച്ഛമായ ചെലവുപോലും താങ്ങാൻ കഴിയാത്ത കുടുംബങ്ങളെ ഉദ്ദേശിച്ചാണ്​ ഈ പദ്ധതി കേന്ദ്രം നടപ്പിലാക്കിയത്. എന്നാൽ ഈ പഴുതുപയോഗിച്ച്​ കേരളത്തിലെ ഗാർഹിക പ്രസവങ്ങളെ നിയമപരമെന്ന്​ വ്യാഖ്യാനിക്കാൻ വ്യാജ പ്രചരണക്കാർ ശ്രമിക്കുന്നുണ്ട്. അപകടകരമാണ് ഇത്തരം പ്രവണതകൾ എന്ന് ആരോഗ്യ വകുപ്പ് ബോധവത്ക്കരണം നടത്തിയിട്ടും സംഘടിതമായി ഒരു സംഘം വീടുകൾ തോറും വ്യാപകമായി വ്യാജ പ്രചരണങ്ങൾ നടത്തുന്നത് തുടരുകയാണ്