അബുദാബിയിൽ പണിപൂർത്തിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ക്ഷേത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ മറ്റൊരു പ്രചാരണവും ഇതോടൊപ്പം ചർച്ചകളിൽ ഇടംപിടിക്കുകയാണ്. കെ ടി ജലീൽ ആണ് ഈ ചർച്ചയുടെ മുഖം. ഉത്തർപ്രദേശ് ബിജെപി നേതാവ് പ്രവീൺ തിവാരിയോടൊപ്പം അബുദാബിയിലെ ക്ഷേത്രം സന്ദർശിക്കുന്ന കെ.ടി ജലീലിന്റേതെന്ന അവകാശപ്പെടുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതിൽ പറയുന്നത് ഇങ്ങനെയാണ്- ‘ആരും ചിരിക്കരുത്… പാർട്ടി നടപടിയും അരുത്. കമ്മികൾ ദയവായി ക്ഷമിക്കുക… ഉത്തർപ്രദേശ് ബിജെപി നേതാവ് പ്രവീൺ തിവാരിയോടൊപ്പം അബുദാബിയിലെ ക്ഷേത്രം സന്ദർശിക്കുന്ന കെ.ടി ജലീൽ’. ഈ കുറിപ്പിനൊപ്പമാണ് ജെ ടി ജലീലും ബി ജെ പി നേതാവ് എന്ന് പറയുന്ന വ്യക്തിയും ഒരുമിച്ചുള്ള ചിത്രവും പ്രചരിക്കുന്നത്.
എന്നാൽ കെ ടി ജലീലിനൊപ്പമുള്ള വ്യക്തി ശരിക്കും ആരാണ്?
അതറിയാൻ സമൂഹമധ്യമ അക്കൗണ്ട് തിരഞ്ഞപ്പോൾ ലഭിച്ച ഉത്തരം മറ്റൊന്നാണ്. ഉത്തർപ്രദേശ് ബിജെപി നേതാവ് പ്രവീൺ തിവാരി എന്ന് വരേണ്ടിടത്തു വന്നത് ക്ഷേത്ര നടത്തിപ്പു കമ്മിറ്റിയുടെ ഡയറക്ടർമാരിൽ ഒരാളും അബുദാബി ഇൻവസ്റ്റ്മെന്റ് ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥനുമായ പ്രണവ് ദേശായിയാണ്.
മാത്രവുമല്ല ഈ വിഷയത്തെക്കുറിച്ച് കെ ടി ജലീൽ തന്നെ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ ഒരു പോസ്റ്റുമിട്ടിട്ടുണ്ട്.
ഇതോടെ ഉത്തർപ്രദേശ് ബിജെപി നേതാവ് പ്രവീൺ തിവാരിയോടൊപ്പം അബുദാബിയിലെ ക്ഷേത്രം സന്ദർശിക്കുന്ന കെ.ടി ജലീലിന്റേതെന്ന അവകാശവാദവുമായി പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്നും ചിത്രത്തിലുള്ളത് ക്ഷേത്ര നടത്തിപ്പു കമ്മിറ്റിയുടെ ഡയറക്ടർമാരിൽ ഒരാളും അബുദാബി ഇൻവസ്റ്റ്മെന്റ് ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥനുമായ പ്രണവ് ദേശായിയാണ് എന്നും വ്യക്തമാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം