കേരളത്തിലെ മൈക്ക് ഓപ്പറേറ്റര്‍മാര്‍ക്കെല്ലാം ഇപ്പോ കണ്ടകശനി പിടിച്ചിരിക്കുകയാണ്. എവിടെ മൈക്കുവെച്ചാലും പണി കിട്ടും. നേരത്തെ മുഖ്യമന്ത്രിയാണ് മൈക്ക് ഓപ്പറേറ്റര്‍മാരുടെ സ്ഥിരം ഇര. എന്നാലിപ്പോള്‍ മുസ്ലീം ലീഗ് നേതാവ് അബ്ദുള്‍ സമദ് സമദാനിക്കും കിട്ടി എട്ടിന്റെ പണി. ഇത്തവണ മൈക്ക് ഓപ്പറേറ്റര്‍ മൈക്കും കോളാമ്പിയും എത്തിക്കാന്‍ വൈകിയതാണ് പണിയായത്. ടി.എന്‍ പ്രതാപന് എം.പി നയിക്കുന്ന സ്നേഹ സന്ദേശ യാത്രയുടെ പൊതുസമ്മേളനം കുന്നംകുളത്ത് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സമദാനി.
സ്റ്റേജും ബാനറും, കസേരകളും അതിലിരിക്കാന്‍ നേതാക്കന്മാരും റെഡി. എന്തിന്, മൈക്കിന്റെ പോഡിയം വരെ എത്തി. എന്നാല്‍, മൈക്കു മാത്രമില്ല. ഉദ്ഘാടനം ചെയ്യാനെത്തിയ സമദാനിക്ക് പരിപാടിയേ അത്ര ബോധിച്ചില്ല. എങ്കിലും വന്നുപോയതു കൊണ്ടും, അണികളെ നിരാശപ്പെടുത്തേണ്ടെന്നു കരുതിയും മൈക്കില്ലാ പ്രസംഗം നടത്തി മടങ്ങുകയായിരുന്നു സമദാനി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം