ജിസാന്‍- ഇതേവരെയുള്ള സൗദി രാജാക്കന്മാരുടെയെല്ലാം ഭരണത്തിനു സാക്ഷിയായി ശൈഖ് ജാബിര്‍ അല്‍ മജ്ഹലി. ആധുനിക സൗദിയുടെ സ്ഥാപകനായിരുന്ന അബ്ദുല്‍ അസീസ് രാജാവ് ഭരണമേറ്റെടുക്കുമ്പോള്‍ മജ്ഹലി ചെറുപ്പക്കാരനായിരുന്നു, ജിസാനിലെ ഹറൂബ് പര്‍വ്വത നിരകളില്‍ തനിച്ചു തന്നെയാണ് ജാബിര്‍ അല്‍ മജ്ഹലി ഇപ്പോഴും താമസിക്കുന്നത്.
സൗദിയിലെ തന്നെ പ്രായം കൂടിയവരില്‍ ഒരാളായി ഗണിക്കുന്ന ജാബിര്‍ അല്‍ മജ്ഹലി അബ്ദുല്‍ അസീസ് രാജാവിനു മുമ്പുള്ള രാജ്യത്തിന്റെ ശോചനീയാവസ്ഥ വിവരിച്ചു. സുരക്ഷിതത്വവും സമാധാനവും ഊട്ടിയുറപ്പിച്ചുള്ള അബ്ദുല്‍ അസീസ് രാജാവിന്റെ വരവോടെ രാജ്യം പുതിയൊരു യുഗപ്പിറവിക്കു സാക്ഷ്യം വഹിച്ചതായി പിതാമഹന്മാരില് നിന്നു കിട്ടിയ വിവരങ്ങള്‍ പങ്കുവെച്ച് അല്‍ മജ്ഹലി അയവിറക്കി. 120 വയസാണ് തനിക്കെന്നാണ് മഹ്ജലി പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ