തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തൊഴിൽ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയുടെ പേരിൽ വ്യാജ പ്രചാരണം നടത്തിയവർക്കെതിരായി സൈബർ സെല്ലിൽ പരാതിപ്പെട്ടു. ‘അസാപ് കേരള റെസിഡൻഷ്യൽ സ്കൂളുകളിൽ നിയമനം’ എന്ന തലക്കെട്ടിൽ സോഷ്യൽ മീഡിയ വഴിയാണ് വ്യാപകമായി വ്യാജ പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നത്.
എന്നാൽ അസാപ് കേരള ഇത്തരത്തിൽ ഒരു സ്കൂൾ കേരളത്തിലെവിടെയും നടത്തുന്നില്ല. വ്യാജ പ്രചാരങ്ങളിൽ പറയുന്ന തരത്തിലുള്ള യാതൊരു നിയമനവും സർക്കാരിന്റെയോ അസാപിന്റെയോ സ്ഥാപനങ്ങളിൽ നടക്കുന്നില്ല. അസാപ് കേരളയുടെ ഭാഗമായി നടത്തുന്ന നിയമനങ്ങൾ മാധ്യമങ്ങൾ വഴി അതാത് സമയങ്ങളിൽ അറിയിക്കുന്നതാണ് രീതി.
Read more ….
- കേരള പദയാത്രയിൽ നിന്ന് വിട്ടുനിൽക്കാൻ കെ സുരേന്ദ്രൻ:ഡൽഹി യാത്ര സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്
- മട്ടന്നൂർ നഗരസഭയിൽ അട്ടിമറി:യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി:തദ്ദേശഭരണ തെരെഞ്ഞെടുപ്പ്
- കർഷക സമരം : കടുത്ത നടപടികൾക്കൊരുങ്ങി ഹരിയാന പോലീസ് : സമരത്തിൽ അണിചേർന്ന് സംയുക്ത കിസാൻ മോർച്ചയും
- യുപിയിൽ വിവാഹ സൽക്കാരത്തിനിടെ ദാവൂദ് ഇബ്രാഹിമിൻ്റെ ബന്ധു വെടിയേറ്റ് മരിച്ചു
- പലസ്തീനികളുടെ ഏക ആശ്രയവും ഇല്ലാതാക്കാൻ ഇസ്രായേൽ : ഗാസയിലെ യു.എൻ ഏജൻസിയോട് ആസ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടു
നവമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളും, അപേക്ഷ ഫീസ് എന്ന വ്യാജേന ആളുകളിൽ നിന്നും ഗൂഗിൾ പേ വഴി പണം പിരിക്കുന്നതും, വ്യാജമായി ഉണ്ടാക്കിയ സർക്കാർ ഉത്തരവും ഉൾപ്പെടെയാണ് പരസ്യങ്ങൾ നൽകുന്നത്. ഇത്തരത്തിലുള്ള പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും ജനങ്ങൾക്ക് അസാപ് കേരളയെക്കുറിച്ചു കൂടുതൽ അറിയുന്നതിനും വെബ്സൈറ്റ് വഴിയോ ഓഫീസുമായോ (094959 99623) ബന്ധപ്പെടേണ്ടതാണ്.