കോയമ്പത്തൂർ: അമൃത കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അനവധി പരിപാടികൾ സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി കർഷകർ പ്രധാനമായി നേരിടുന്ന ഉയർന്ന വൃക്ഷങ്ങളിലെ ജലസേചന പ്രശ്നം പരിഹരിക്കുന്ന മാർഗം 15 അംഗ വിദ്യാർത്ഥികൾ പരിചയപ്പെടുത്തി.
റോക്കർ സ്പ്രയർ എന്ന ഉപകരണം ആണ് വിദ്യാർത്ഥികൾ പരിചയപെടുത്തിയത്. പ്രധാനമായും തെങ്ങിലെ ഏത് കീടങ്ങളെയും ഈ സ്പ്രയർ ഉപയോഗിച്ച സ്പ്രേ ചെയ്യാൻ സാധിക്കും.കൂടാതെ തന്നെ സൂക്ഷമ പോഷകങ്ങളും, കീടനാശിനികളും തെങ്ങിലെ മുകൾ ഭാഗത്ത് എത്തിക്കാൻ ഈ ഉപകരണം സഹായിക്കും.
കർഷകർ പ്രധാനമായും അനുഭവിക്കുന്നത് ഒരു വൃക്ഷത്തിന്റെ എല്ലാ ഭാഗത്തും കീടനാശിനികൾ ഉപയോഗിക്കുമ്പോൾ എത്തുന്നില്ല എന്നതാണ് അതിന് ഒരു പരിഹാരം ആണ് റോക്കർ സ്പ്രേയർ. ഇതിൽ കീടനാശിനി നിറച്ച് തെങ്ങിൽ ഉപയോഗിക്കാവുന്നത് ആണ്.
Read More…..
- ഇടയ്ക്കിടെയുള്ള കണ്ണ് ചൊറിച്ചിൽ കാരണം നിസ്സാരമല്ല; നിങ്ങളുടെ പരിഹാരം ഇവയാണ്
- പരവേശവും,ക്ഷീണവും; എത്ര വെള്ളം കുടിച്ചാലും മാറാത്ത ദാഹവും: ഈ ലക്ഷണങ്ങൾ നിസ്സരമായി തള്ളിക്കളയരുത്
വിദ്യാർത്ഥികൾ ഈ ഉപകരണം എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്ന് കർഷകർക്ക് കാണിച്ചു കൊടുത്തു.ഇതിന്റെ ഉപയോഗരീതി കർഷകർക്ക് പറഞ്ഞു കൊടുക്കുകയും അത് കർഷകർ ഉപയോഗിച്ച് നോക്കുകയും ചെയ്തു.
കോളേജ് ഡീൻ ഡോ : സുധീഷ് മണലിൽന്റെ നേതൃത്വത്തിൽ അബീർണ, അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മറിയ,നമിത,രേഷ്മൻ എന്നിവർ ആണ് ക്ലാസ്സ് നയിച്ചത്