പലപ്പോഴും വെള്ളത്തിനോട് അമിത ആക്രാന്തം തോന്നാറുണ്ട്. അവ ചൂടുള്ള കാലാവസ്ഥയിലോ, ഏതെങ്കിലും തരത്തിൽ അധ്വാനിക്കുകയോ ചെയ്യുമ്പോളഴാകും തോന്നുക. എന്നാൽ ഇതൊന്നുമല്ലാതെ മറ്റു കാരണങ്ങൾ മൂലവും ദാഹവും, ക്ഷീണവും തോന്നാം. അമിതമായ ദാഹം, ക്ഷീണം, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ തുടങ്ങിയ ലക്ഷണങ്ങൾ ടൈപ്പ് 2 പ്രമേഹത്തിന്റേതാണ്.
ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?
സാധാരണയായി 25-30 വയസ്സിനു മുകളിൽ പ്രായമുള്ളവരിലാണ് ടൈപ്പ് 2 പ്രമേഹം കണ്ടു വരുന്നത്. എന്നാൽ ഇപ്പോൾ 18-20 വയസ്സിൽ താഴെ ഉള്ളവരിലും ടൈപ്പ് 2 പ്രമേഹമുള്ള ആളുകളുടെ എണ്ണം കൂടുന്നുണ്ട്. പ്രമേഹം വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ്. പലപ്പോഴും മരണത്തിന് വരെ ഇത് കാരണമായേക്കാം. പ്രായം പ്രമേഹത്തിന് ഒരു പ്രശ്നമല്ല, കൊച്ചുകുട്ടികൾ മുതൽ പ്രായമായവരിൽ വരെ രോഗാവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ കൂടുതലും പ്രായമായവരിലാണ് പ്രമേഹം കണ്ടുവരുന്നത്.
- Read more….
- കുടവയറൊരു പ്രശ്നമാണോ? ചാടിയ വയർ ഒറ്റ മാസം കൊണ്ട് കുറയ്ക്കാം: ഇതിനേക്കാൾ മികച്ചൊരു വഴി വേറെയില്ല
- Mushroom noodles | കുട്ടികള്‍ക്ക് കൊടുക്കാന്‍ സ്വാദിഷ്ടമായ മഷ്‌റൂം ന്യൂഡില്‍സ്
- നിങ്ങൾക്ക് ഫാറ്റി ലിവറുണ്ടോ? ഫാറ്റി ലിവർ നിയന്ത്രിക്കാനും, വരാതിരിക്കുവാനും ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തു
- എന്ത് ചെയ്തിട്ടും മാറാത്ത പാലുണ്ണി വെറും 7 ദിവസം കൊണ്ട് കളയാം; ഈ കാര്യങ്ങൾ ചെയ്തു നോക്ക്
- കഴുത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കറുപ്പ് കളയാൻ ഇനി കെമിക്കലുകൾ ഉപയോഗിക്കണ്ട ;വീട്ടിൽ തന്നെയുണ്ടാക്കാം മരുന്നുകൾ
രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉൽപാദിപ്പിക്കാതെ വരുമ്പോൾ ഭക്ഷണത്തിലെ ഗ്ലൂക്കോസിനെ ഊർജമാക്കി മാറ്റാൻ കഴിയാതെ വരും. ഇൻസുലിൻ കുറയുമ്പോൾ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാൻ കാരണമാകും.
പ്രമേഹം
നാല് ടൈപ്പ് പ്രമേഹമാണ് പ്രധാനമായും ഉള്ളത്. ടൈപ്പ് 1 മുതൽ ടൈപ്പ് 4 വരെയാണ് ഉള്ളത്. സാധാരണയായി ടൈപ്പ് 1, ടൈപ്പ് 2 എന്നീ പ്രമേഹങ്ങളാണ് കൂടുതലായും കണ്ടുവരാറുള്ളത്.
എന്താണ് ടൈപ്പ് 1 പ്രമേഹം?
ഇൻസുലിൻ ഉത്പാദനത്തിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറു മൂലമുള്ള പ്രമേഹമാണ് കൂടുതലായി കണ്ടുവരുന്നത്.
എന്താണ് ടൈപ്പ് 2
ഇതാണ് ടൈപ്പ് 2 പ്രമേഹം. നമ്മുടെ നാട്ടിലെ പ്രമേഹ രോഗികളിൽ 90 ശതമാനവും ടൈപ്പ് 2 പ്രമേഹരോഗികളാണ്. എന്നാൽ, ഈ പ്രമേഹത്തിന് പഴക്കം ചെല്ലുന്നതോടെ ഇൻസുലിൻ വേണ്ടി വരും.