റിയാദ്- രാജ്യത്തുടനീളം സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് മാര്‍ച്ചുകളും റാലികളും സംഘടിപ്പിച്ചു. വടക്കന്‍ അതിര്‍ത്തി മേഖലയില്‍ നിരവധി സര്‍ക്കാര്‍ ഏജന്‍സികളുടെ പങ്കാളിത്തത്തോടെയാണ് മാര്‍ച്ചുകള്‍ നടന്നത്. അറാര്‍ നഗരത്തിലെ അല്മുസാദിഹിലെ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്ട്രീറ്റില്‍ നിന്ന് ആരംഭിച്ച് നിരവധി മാര്‍ച്ച് തെരുവുകള്‍ ചുറ്റി. കാല്‍നടയാത്രക്കാര്‍, കായികതാരങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍, കുതിരകള്‍, ഒട്ടകങ്ങള്‍ എന്നിവയോടൊപ്പം പരമ്പരാഗത കരകൗശലവസ്തുക്കളുടെയും ഫാല്‍ക്കണുകളുടെയും പ്രദര്‍ശനവുമുണ്ടായി.
ദേശീയ പതാകകളും, സൗദി ഭരണാധികാരികളുടെ ചിത്രങ്ങളും, സ്ഥാപക ദിനത്തിന്റെ മുദ്രാവാക്യങ്ങളും മാര്‍ച്ചില്‍ ഉയര്‍ന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ