മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 17ാം സീസണ് മാര്‍ച്ച് 22 മുതല്‍ ആരംഭിക്കും. നിലവിലെ ചാമ്ബ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും (സിഎസ്കെ) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും (ആര്‍സിബി) അവരുടെ ഹോം ഗ്രൗണ്ടായ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ ഡെര്‍ബിയില്‍ ഏറ്റുമുട്ടും. ഇത് ഒന്‍പതാം തവണയാണ് ചെന്നൈ ഐപിഎല്ലിൽ ഉദ്ഘാടന മത്സരം കളിക്കാൻ ഒരുങ്ങുന്നത്.
ഏപ്രില്‍ ഏഴുവരെയുള്ള ഷെഡ്യൂളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബാക്കിയുള്ളവ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ കൂടി അറിഞ്ഞതിനു ശേഷമാകുമെന്നും അധികൃതര്‍ അറിയിച്ചു.
മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് മാർച്ച് 24ന് ആദ്യ മത്സരം കളിക്കും. ജയ്പൂരിൽ നടക്കുന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സാണ് എതിരാളികൾ. ഉച്ച കഴിഞ്ഞ് 2.30നും വൈകിട്ട് 6.30നുമാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഐപിഎല്‍ 2024 മത്സര ക്രമം (ടീമുകൾ, തീയതി, സമയം, വേദി എന്ന ക്രമത്തിൽ)
ചെന്നൈ സൂപ്പർ കിങ്സ്– റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, മാർച്ച് 22, 6:30, ചെന്നൈ
പഞ്ചാബ് കിങ്സ്– ഡൽഹി ക്യാപിറ്റൽസ്, മാർച്ച് 23, 2:30, മൊഹാലി
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– സൺറൈസേഴ്സ് ഹൈദരാബാദ്, മാർച്ച് 23, 6:30, കൊൽക്കത്ത
രാജസ്ഥാൻ റോയൽസ്– ലക്നൗ സൂപ്പർ ജയന്റ്സ്, മാർച്ച് 24, 2:30, ജയ്പൂർ
ഗുജറാത്ത് ടൈറ്റൻസ്– മുംബൈ ഇന്ത്യൻസ്, മാർച്ച് 24, 6:30, അഹമ്മദാബാദ്
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ–പഞ്ചാബ് കിങ്സ്, മാർച്ച് 25, 6:30, ബെംഗളൂരു
ചെന്നൈ സൂപ്പർ കിങ്സ്–ഗുജറാത്ത് ടൈറ്റൻസ്, മാർച്ച് 26, 6:30, ചെന്നൈ
സൺറൈസേഴ്സ് ഹൈദരാബാദ്– മുംബൈ ഇന്ത്യൻസ്, മാർച്ച് 27, 6:30, ഹൈദരാബാദ്
രാജസ്ഥാൻ റോയൽസ്–ഡൽഹി ക്യാപിറ്റൽസ്, മാർച്ച് 28, 6:30, ജയ്പൂർ
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ–കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മാർച്ച് 29, 6:30, ബെംഗളൂരു
ലക്നൗ സൂപ്പർ ജയന്റ്സ്– പഞ്ചാബ് കിങ്സ്, മാർച്ച് 30, 6:30, ലക്നൗ
ഗുജറാത്ത് ടൈറ്റൻസ്–സൺറൈസേഴ്സ് ഹൈദരാബാദ്, മാർച്ച് 31, 2:30, അഹമ്മദാബാദ്
ഡല്‍ഹി ക്യാപിറ്റൽസ്– ചെന്നൈ സൂപ്പർ കിങ്സ്, മാർച്ച് 31, 6:30, വിശാഖപട്ടണം
മുംബൈ ഇന്ത്യൻസ്– രാജസ്ഥാൻ റോയൽസ്, ഏപ്രിൽ 1, 6:30, മുംബൈ
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ– ലക്നൗ സൂപ്പർ ജയന്റ്സ്, ഏപ്രിൽ 2, 6:30, ബെംഗളൂരു
ഡല്‍ഹി ക്യാപിറ്റൽസ്– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഏപ്രില്‍ 3, 6:30, വിശാഖപട്ടണം
ഗുജറാത്ത് ടൈറ്റൻസ്–പഞ്ചാബ് കിങ്സ്, ഏപ്രിൽ 4, 6:30, അഹമ്മദാബാദ്
സൺറൈസേഴ്സ് ഹൈദരാബാദ്–ചെന്നൈ സൂപ്പർ കിങ്സ്, ഏപ്രിൽ 5, 6:30, ഹൈദരാബാദ്
രാജസ്ഥാൻ റോയൽസ്–റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, ഏപ്രിൽ 6, 6:30, ജയ്പൂർ
മുംബൈ ഇന്ത്യൻസ്– ഡൽഹി ക്യാപിറ്റൽസ്, ഏപ്രിൽ 7, 2:30, മുംബൈ
ലക്നൗ സൂപ്പർ ജയന്റ്സ്– ഗുജറാത്ത് ടൈറ്റൻസ്, ഏപ്രിൽ 7, 6:30, ലക്നൗ