കുവൈത്ത് സിറ്റി ∙ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക കുവൈത്തിന്റെ ആസൂത്രണ, വികസന സുപ്രീം കൗൺസിലിന്റെ ജനറൽ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് എ. മഹ്ദിയുമായി കൂടിക്കാഴ്ച നടത്തി.
ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, ഉന്നത വിദ്യാഭ്യാസം, നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയിൽ ഉഭയകക്ഷി സഹകരണത്തിന്റെ സാധ്യതകളെക്കുറിച്ച് ചർച്ച നടന്നു. ഇന്ത്യ – കുവൈത്ത് ഉഭയകക്ഷി സഹകരണം പുതിയ തലത്തിലേക്ക് എത്തിക്കുവാൻ സന്ദർശനം സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ