പൂർണ്ണമായും ഹ്യൂമർ, ഫാന്റസി, ഇൻവസ്റ്റി ശേഷൻ ജോണറിൽ റഷീദ് പാറക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടൻ്റെ ഷിനി ഗാമി. വ്യത്യസ്ഥമായ പ്രമേയങ്ങൾ ചലച്ചിത്രമാക്കിയിട്ടുള്ള റഷീദ് ഈ ചിത്രത്തിലൂടെയും തികച്ചും വ്യത്യസ്ഥമായ ഒരു പ്രമേയത്തിനാണ് ചലച്ചിത്രാവിഷ്ക്കാ രണം നടത്തുന്നത്.
ഒരു കാലനും ആത്മാവും ചേർന്നു നടത്തുന്ന ഇൻവസ്റ്റിഗേഷനാണ് ഈ ചിത്രം. ഷിനി ഗാമി ഒരു ജാപ്പനീസ് വാക്കാണ്. ഷിനി ഗാമി എന്നാൽ ജപ്പാനിൽ കാലൻ എന്നാണർത്ഥം. ജപ്പാനിൽ നിന്നും ഷിനി ഗാമി കോഴ്സ് പൂർത്തിയാക്കി ഡോക്ട് ട്രേറ്റ് നേടിയ ആളാണ് ഈ ചിത്രത്തിലെ ഷിനി ഗാമി. വേണമെങ്കിൽ ഡോ. ഷിനി ഗാമി എന്നും പറയാം.
‘ഈ ഷിൻഗാമി ഇപ്പോഴെത്തിയിരിക്കുന്നത് ഒരു ആത്മാവിനെത്തേടിയാണ്. കൈയ്യിൽ ഒരു ജോഡി ചെരുപ്പുമായിട്ടാണ് ഷിനി ഗാമിയുടെ നടപ്പ്. ഈ ചെരുപ്പുധരിക്കുന്നതോടെ അത്മാവ് കൂടെപ്പോരണമെന്നതാണ് ഇവരുടെ വിശ്വാസം.
കുട്ടൻ എന്നയാളിൻ്റെ ആത്മാവിലേക്കാണ് ഷിനി ഗാമിയുടെ കടന്നു വരവ്. ഇവിടെ കുട്ടൻ്റെ ആത്മാവിനെ ചെരുപ്പു ധരിപ്പിക്കാൻ ഷിൻഗാമിയുടെ ശ്രമം നടക്കുന്നില്ല. തൻ്റെ മരണകാരണമറിയാതെ താൻ ചെരിപ്പിടില്ലായെന്നതായിരുന്നു അത്മാവിൻ്റെ വാശി
അദ്ദേഹത്തിൻ്റെ വാശിക്കുമുന്നിൽ ഷിനി ഗാമി വഴങ്ങി. പിന്നീട് ഇരുവരും ചേർന്ന് കുട്ടൻ്റെ മരണകാരണകാരണമന്വേഷിച്ചിറങ്ങുകയായി. ഈ സംഭവങ്ങളാണ് നർമ്മത്തിൻ്റേയും, ഫാൻ്റെസിയുടേയും ഒപ്പം തികഞ്ഞ ത്രില്ലർ മൂഡിലും അവതരിപ്പിക്കുന്നത്.
കുട്ടൻ എന്ന ആത്മാവായി ജാഫർ ഇടുക്കിയും,ഷിനി ഗാമിയായി ഇന്ദ്രൻസും അവതരിപ്പിക്കുന്നു. ഇരുവരുടേയും അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളായിരിക്കും ഷിനി ഗാമിയും കുട്ടനും.
ഇതിലെ കാലനും ആത്മാവും സാധാരണക്കാരെപ്പോലെയാണ് പ്രത്യക്ഷപ്പെടുന്നത്.
Read More……
- ആനന്ദ് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹം: പ്രിവെഡ്ഡിംഗ് വിരുന്നില്‍ അതിഥികളായി മാര്‍ക്ക് സക്കര്‍ബര്‍ഗും ബിൽ ഗേറ്റ്സും| Anant Ambani
- ദുവയ്ക്ക് കൂട്ടായി കുഞ്ഞനിയൻ എത്തി: സീരിയൽ നടി ലക്ഷ്മി പ്രമോദിന് ആൺകുഞ്ഞു പിറന്നു: വൈറലായി ലക്ഷ്മിയുടെ ഡാൻസ്| Lakshmi Premod
- ‘കങ്കുവ’യുടെ പുതിയ അപ്ഡേറ്റുമായി അണിയറപ്രവർത്തകർ| Kanguva Movie Dubbing Started
- പുരുഷന്മാരുടെ കണ്ണുകളിൽ കാണുന്ന ഈ ലക്ഷണങ്ങൾ പറയും ഉയർന്ന കൊളസ്ട്രോൾ ഉണ്ടോ എന്ന്.
- ദഹനക്കുറവിനെ നിസ്സാരമായി കാണരുത്, പാൻക്രിയാറ്റിക്ക് ക്യാൻസർ ലക്ഷണങ്ങൾ ഇങ്ങനെ..
നാം കേട്ടതും കണ്ടിട്ടുള്ളതുപോലെയുള്ള രൂപങ്ങളല്ല ഒരു ഗിമിക്സും ഈ കഥാപാത്രങ്ങൾക്കില്ലായെന്ന് സംവിധായകനായ റഷീദ് പാറക്കൽ പറഞ്ഞു.
അനീഷ്. ജി. മേനോൻ, ശ്രീജിത്ത് രവി,മ്പുനിൽ സുഖദ, അഷറഫ് പിലായ്ക്കൽ, ഉണ്ണിരാജാ, മുൻഷി രഞ്ജിത്ത്, പ്രിയങ്ക അഖില സന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംവിധായകൻ തന്നെയാണ് ഇതിലെ ഗാനങ്ങളും രചിച്ചിരിക്കുന്നത്.
സംഗീതം-അർജുൻ.വി. അക്ഷയ, ഗായകർ – ജാഫർ ഇടുക്കി, അഭിജിത്ത്, ഛായാഗ്രഹണം -ഷിനാബ് ഓങ്ങല്ലൂർ, എഡിറ്റിംഗ് – സിയാൻ ശ്രീകാന്ത്, കലാസംവിധാനം – എം. കോയാസ് എം, മേക്കപ്പ് – ഷിജി താനൂർ, കോസ്റ്റ്യും ഡിസൈൻ – ഫെമിന ജബ്ബാർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – രഞ്ജിത്ത് രാമനാട്ടുകര, ശ്രീജിത്ത് ബാലൻ, സഹ സംവിധാനം – രാഗേന്ദ്, ബിനു ഹുസൈൻ.
നിർമ്മാണ നിർവ്വഹണം പി.സി. മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈനർ രജീഷ് പത്താംകുളം.
മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലായ്ക്കൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തു പുരോഗമിക്കുന്നു. ഫോട്ടോ – ഷംനാദ്
വാഴൂർ ജോസ്