കോയമ്പത്തൂർ: റൂറൽ ആഗ്രികൽചറൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി ഇൻഫർമേഷൻ കോർണർ സംഘടിപ്പിച്ചു.
തെങ്ങിൻ കീടങ്ങളെയും അതിൻ്റെ രോഗകാരികളെയും കുറിച്ചാണ് ഇതിൽ വിവരിച്ചത്.
കീടങ്ങളുടെ ചിത്രങ്ങളും വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. തെങ്ങിനെ ആക്രമിക്കുന്ന കീടങ്ങളെ കുറിച്ച് കർഷകരെ ബോധവത്കരിക്കാനായിരുന്നു ഇത്. രാസ, ജൈവ, സാംസ്കാരിക നടപടികൾ ഉൾപ്പെടെ കീടങ്ങളെ പ്രതിരോധിക്കുന്ന വിവിധ മാർഗങ്ങൾ വ്യക്തമായി വിശദീകരിക്കുകയുംചെയ്യ്തു.
Read More……
- ആനന്ദ് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹം: പ്രിവെഡ്ഡിംഗ് വിരുന്നില്‍ അതിഥികളായി മാര്‍ക്ക് സക്കര്‍ബര്‍ഗും ബിൽ ഗേറ്റ്സും| Anant Ambani
- ദഹനക്കുറവിനെ നിസ്സാരമായി കാണരുത്, പാൻക്രിയാറ്റിക്ക് ക്യാൻസർ ലക്ഷണങ്ങൾ ഇങ്ങനെ..
- ഏത് തലവേദനയും ഞൊടിയിൽ മാറും; ഈ ഒറ്റമൂലികൾ ഉപയോഗിച്ച് നോക്കു
- എഗ്ഗ് അമിണോ ആസിഡ് എക്സ്ട്രാക്റ്റ് കർഷകർക്ക് പരിചയപ്പെടുത്തി വിദ്യാർഥികൾ
- കർഷകർക്ക് കൃഷിരീതികളും ആധുനിക സാങ്കേതിക വിദ്യകളും പ്രദർശിപ്പിച്ചു അമൃതയിലെ വിദ്യാർത്ഥികൾ
തെങ്ങിൻ കീടങ്ങളെ കുറിച്ചും അവിടെയുള്ള നിയന്ത്രണ നടപടികളെ കുറിച്ചും മനസ്സിലാക്കാൻ കർഷകരെ ഈ ഇൻഫർമേഷൻ കോർണർ സഹായിച്ചു.
കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലും റാവെ കോർഡിനേറ്റർ ഡോ. ശിവരാജ് പി യും പരിപാടിയിൽ പങ്കെടുത്തു. വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി,കൃഷ്ണ, നക്ഷത്ര, വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവരും പങ്കെടുത്തു.