ഏമ്പക്കം ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഏമ്പക്കം മാറാൻ ഇതാ കുറച്ചു വീട്ടു വൈദ്യങ്ങൾ

ഏമ്പക്കം ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഏമ്പക്കം മാറാൻ ഇതാ കുറച്ചു വീട്ടു വൈദ്യങ്ങൾ1ഭക്ഷണം കഴിച്ചതിന് ശേഷം പെരുംജീരകം വായിലിട്ട് ചവച്ചരച്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഏമ്പക്കം വിടുന്നത് തടയാനും സഹായിക്കും.2ജീരക വെള്ളം കുടിക്കുന്നതും ഏമ്പക്കം അകറ്റാന്‍ ഗുണം ചെയ്യും.3ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഏമ്പക്കത്തിന് കാരണമാകുന്ന ഗ്യാസ്ട്രോ സംബന്ധമായ പ്രശ്നങ്ങളെ തടയാന്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.4അമിതമായി ഭക്ഷണം കഴിക്കാതെ, ഇടയ്ക്കിടയ്ക്ക് ചെറി അളവില്‍ ഭക്ഷണം കഴിക്കുന്നതും ഇത്തരം ദഹന പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും.5പപ്പായയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ബാക്ടീരിയകളുടെ വളർച്ച തടയുകയും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും.6ഏമ്പക്കത്തിന് കാരണമാകുന്ന ഗ്യാസ്ട്രബിൾ പ്രശ്നങ്ങളെല്ലാം ഒഴിവാക്കാൻ കായം സഹായിക്കും. ഇതിനായി നിങ്ങൾക്ക് കഴിക്കുന്ന ഭക്ഷണവിഭവങ്ങളിലും കറികളിലും എല്ലാം കായം ചേര്‍ക്കുന്നത് നല്ലതാണ്.7ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവച്ചരച്ച് കഴിക്കുന്നതും ഏമ്പക്കത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.8അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് ഏമ്പക്കത്തെ തടയാന്‍ നല്ലത്.

Latest News