കോയമ്പത്തൂർ: അമൃത കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി സിറുകളന്തയ് പഞ്ചായത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.
അതിന്റെ ഭാഗമായി ചെടികളിലെ കായ് ഫലം കൂട്ടാനും, വിത്തിന്റെ മുളപ്പിക്കൽ കൂട്ടാനും, ഈർപ്പ സമ്മർദ്ദത്തിനെതിരായ പ്രതിരോധത്തിനും ഈ രീതി സഹായിക്കുന്നു.
രാസപദാർത്ഥമായ പൊട്ടാഷ്യം ഡൈഹൈഡ്രജൻ ഫോസ്ഫേറ്റ്, സോഡിയം ക്ലോറൈഡ്, സിങ്ക് സൾഫേറ്റ് തുടങ്ങിയവ ഉപയോഗിച്ച് വിത്ത് ചികിത്സ നടത്തിയാൽ തുല്യ ഉത്പാദന ക്ഷമത ഉള്ള ചെടികൾ ലഭിക്കും.സമയം തീരെ ആവശ്യം ഇല്ലാത്ത പ്രക്രിയ ആണ് ഇത് കൂടാതെ ചിലവ് തീരെ വരുന്നില്ല.
Read More……
- ക്ഷീരകർഷകർക്ക് ബോധവൽക്കരണ പരിപാടിയുമായി അമൃതയിലെ വിദ്യാർത്ഥികൾ
- പരവേശവും,ക്ഷീണവും; എത്ര വെള്ളം കുടിച്ചാലും മാറാത്ത ദാഹവും: ഈ ലക്ഷണങ്ങൾ നിസ്സരമായി തള്ളിക്കളയരുത്
വളരെ ആരോഗ്യം ഉള്ള ചെടി ലഭിക്കാനും അതിലെ കീടബാധ കുറക്കാനും ഇത് സഹായിക്കും.
കോളേജ് ഡീൻ ഡോ: സുധീഷ് മണലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അബർണ,അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മരിയ,നമിത,രേഷ്മൻ എന്നിവർ ആണ് ക്ലാസ്സ് നയിച്ചത്.