കോയമ്പത്തൂർ: അമൃത സ്കൂൾ ഓഫ് അഗ്രിക്കൾച്ചറൽ സയൻസസിലെ വിദ്യാർത്ഥികൾ ക്ഷീരകർഷകർക്ക് വേണ്ടി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
RAWE യുടെ (റൂറൽ അഗ്രിക്കൾച്ചറൽ വർക്ക് എകസ്പീരിയൻസിന്റെ ] ഭാഗമായി അരസംപാളയം പഞ്ചായത്തിൽ നിയോഗിക്കപ്പെട്ട വിദ്യാർത്ഥികളാണ് പശുക്കളിൽ കണ്ടുവരുന്ന അകിട് വീക്കം എന്ന രോഗത്തെ എങ്ങനെ തടയാം എന്നതിനെ കുറിച്ച് ക്ഷീര കർഷകർക്ക് പരിശീലനം നൽകിയത്.
കറ്റാർവാഴ (200 ഗ്രാം), ചുണ്ണാബ് (5 ഗ്രാം), ഉപ്പ് (50 ഗ്രാം), മഞ്ഞൾ എന്നിവ നല്ലവണ്ണം ചേർത്ത് യോജിപ്പിക്കുക,അകിട് നല്ലവണ്ണം കഴുകി വൃത്തിയാക്കി ഈ സമ്മിശ്രസാധനം ഒരു ദിവസം 10 തവണ തേച്ച് പിടിപ്പിക്കുന്നതിലൂടെ ഒരു പരിധി വരെ അകിട് വീക്കത്തെ തടയാൻ സാധിക്കുന്നതാണ്.
Read More……
- വില്ലേജ് കോർണർ ഒരുക്കി കാർഷിക കോളേജ് വിദ്യാർത്ഥികൾ
- “കരുതലോടെ, സുരക്ഷയോടെ”: കീടനാശിനി ഉപയോഗ ബോധവൽക്കരണം
അകിട് വീക്കം വരാതെ ഇരിക്കാൻ മുൻകരുതലുകൾ എന്തെല്ലാമാണ് എന്നും കർഷകരെ ബോധവാൻമാരാക്കി.
കോളേജ് ഡീൻ ഡോ.സുധീഷ് മണലിൽ, ഗ്രൂപ്പ് ഫെസിലിറ്റേറ്റർമാരായ ഡോ.വി.എസ്.മണിവാസഗം, ഡോ.പ്രാൺ എം, ഡോ.മനോൻമണി കെ. എന്നിവരുടെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.