ദുബായ് : കാഞ്ഞങ്ങാട് അജാനൂർ കൊളവയൽ പ്രദേശത്തെ ആറോളം യൂത്ത് ക്ലബ്ബുകൾ ഒന്നിച്ച് നെയ്ബേർസ് പ്രീമിയർ ലീഗ് സീസൺ മൂന്ന് സംഘടിപ്പിച്ചു.ഖിസൈസിലെ ടാർജറ്റ് ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പാലായി ചാമ്പ്യൻമാരായി.
സൂപ്പർ സ്റ്റാർ കൊളവയൽ, റോയൽ സ്റ്റാർ മുട്ടുന്തല, ബ്രദേർസ് കൊളവയൽ, ഗോൾഡൻ സ്റ്റാർ ഇട്ടമ്മൽ,അജ്മാസ് ഇഖ്ബാൽ നഗർ എന്നിവരാണ് കളിയിൽ മാറ്റുരച്ച മറ്റ് ക്ലബ്ബുകൾ. ഇഖ്ബാൽ ഹത്ബൂർ, ആരിഫ് കൊത്തിക്കാൽ, കരീം കൊളവയൽ, സുബൈർ കെ.എം.കെ, റഷീദ് മാസ്റ്റാജി, സഹീർ പാലായി, ഖാദർ ബെസ്റ്റോ, നൂറുദ്ദീൻ കൊളവയൽ എന്നിവർ മുഖ്യാതിഥികളായി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ