കർഷക സമരവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഉള്‍പ്പെട്ട എല്ലാ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാനാവശ്യപ്പെട്ട കേന്ദ്ര സർക്കാർ നിർദേശത്തോട് വിയോജിപ്പ് പ്രകടമാക്കി സമൂഹ മാധ്യമമായ എക്സ്. കർഷക സമരവുമായി ബന്ധപ്പെട്ട 177 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഐടി മന്ത്രാലയം സമൂഹ മാധ്യമങ്ങളോട് ആവശ്യപ്പെട്ടതെന്ന റിപ്പോർട്ടുകൾപുറത്തുവന്നു.
കേന്ദ്ര സർക്കാരിന്റെ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവുകള്‍ക്കെതിരെ റിട്ട് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും നടപടിക്ക് വിധേയമായ അക്കൗണ്ട് ഉടമകളെ തങ്ങളുടെ നയങ്ങള്‍ക്ക് അനുസൃതമായി ആ വിവരം അറിയിച്ചുവെന്നും എക്‌സ് പറഞ്ഞു. മുമ്പും ഡല്‍ഹിയില്‍ കര്‍ഷക സമരം നടന്ന സമയത്ത് ഇത്തരത്തിൽ അക്കൗണ്ടുകള്‍ ബ്ലോക്കുചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ട്വിറ്റര്‍ ഇന്ത്യ കര്‍ണാടക ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം