അമൃത സ്കൂൾ ഓഫ് അഗ്രിക്കൾച്ചറൽ സയന്‍സസിലെ നാലാം വർഷ ബിരുദ വിദ്യാർഥികൾ മൈലേരിപാളയം കർഷകർക്ക് വിവിധ കാർഷിക, അനുബന്ധ മേഖലകളെ കുറിച്ച് ക്ലാസുകൾ സംഘടിപ്പിച്ചു.
ഭക്ഷണത്തിൽ മായം ചേർക്കൽ, സ്വയം സഹായ സംഘങ്ങൾക്കായുള്ള പരിശീലനം, പോഷകാഹാരത്തിന്റെ പ്രാധാന്യം എന്നിവയെ സംബന്ധിച്ചുള്ള ചർച്ചകൾ കർഷകരുമായി നടത്തി.
ബോധപൂർവം നടക്കുന്ന ഭക്ഷണത്തിൻ്റെ ഗുണനിലവാരത്തിൽ വരുത്തുന്ന വ്യതിയാനത്തെയാണ് ഭക്ഷണത്തിൽ മായം ചേർക്കൽ എന്ന് സൂചിപ്പിക്കുന്നത്. സാമ്പത്തിക നേട്ടത്തിനായി ഭക്ഷ്യ ഉൽപന്നങ്ങളുടെ വ്യത്യസ്ത ഗുണങ്ങൾ പരിഷ്കരിക്കുന്നതിനുള്ള ചേരുവകൾ ചേർക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.
Read More……
- കഴുത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കറുപ്പ് കളയാൻ ഇനി കെമിക്കലുകൾ ഉപയോഗിക്കണ്ട ;വീട്ടിൽ തന്നെയുണ്ടാക്കാം മരുന്നുകൾ
- എന്ത് ചെയ്തിട്ടും മാറാത്ത പാലുണ്ണി വെറും 7 ദിവസം കൊണ്ട് കളയാം; ഈ കാര്യങ്ങൾ ചെയ്തു നോക്ക്
ഇത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ പറ്റിയും അവ തിരിച്ചറിയാനുള്ള വഴികളും കർഷകർക്ക് ഈ ചർച്ചയിലൂടെ അറിയാൻ കഴിഞ്ഞിട്ടുണ്ട്.
സ്കൂൾ ഡീൻ ഡോ.സുധീഷ് മണലിൽ, ഗ്രൂപ്പ് ഫെസിലിറ്റേറ്റർമാരായ ഡോ.വി.മാർത്താണ്ഡൻ, ഡോ.ജി.ബൂപതി, ഡോ.വി.വനിത എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.