കഴുത്തിൽ വരുന്ന കറുപ്പ് നിറം പലരെയും ബുദ്ധിമുട്ടിക്കുന്നുണ്ടാകും. ഇവ മാറ്റുവാൻ വേണ്ടി നിരവധി കെമിക്കലുകൾ വാങ്ങി ഉപയോഗിച്ച് കഴുത്തിലെ നിറം നഷ്ട്ടപ്പെട്ടിട്ടുണ്ടാകും. എന്നാൽ ഇനി അവയെ കുറിച്ചോർത്തു വിഷമിക്കണ്ട. വീട്ടിൽ തന്നെ നിങ്ങൾക്കുണ്ടാക്കാവുന്ന സിജില ഫേസ്‌പാക്കുകൾ പരിചയപ്പെടാം.
ഫേസ്‌പാക്കുകൾ
പഴം അരച്ച് തേനില്‍ ചാലിച്ച് കഴുത്തില്‍ പുരട്ടുക. അധികം ഉണങ്ങും മുമ്പ് കഴുകി കളയണം. ആഴ്‌ചയില്‍ മുന്ന് ദിവസം ഇങ്ങനെ ചെയ്താൽ കഴുത്തിലെ കറുപ്പ് നിറം മാറും.
റവ തൈരിൽ കലക്കി വെണ്ണയുമായി യോജിപ്പിച്ച് സ്‌ഥിരമായി സ്‌ക്രബ് ചെയ്യുന്നതും കഴുത്തിലെ കറുപ്പ് നിറം കുറയാൻ സഹായിക്കും.
ആപ്പിളും കദളിപ്പഴവും സ്‌ഥിരമായി കഴിക്കുക. ധാരാളം വെള്ളവും കുടിക്കണം. ഇത് പതിവാക്കുന്നത് കഴുത്തിലെ കറുപ്പ് നിറം മാറാന്‍ സഹായിക്കും.
- Read more……
- ശരീരത്തിലെ ഈ മാറ്റങ്ങൾ സ്കിൻ ക്യാന്സറിന്റെ സൂചനയാണ്; ഇവയിലേതെങ്കിലും നിങ്ങളുടെ ശരീരത്തിലുണ്ടോ?
- നിസ്സാരവത്കരിക്കരുത് ഈ ലക്ഷണങ്ങൾ: കാർഡിയാക് അറസ്റ് വേഗത്തിൽ തിരിച്ചറിയാം
- ഭക്ഷണം കഴിച്ചതിനു ശേഷം ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടോ? തിരിച്ചറിയാം നിങ്ങളിലുള്ള അലർജിയെ
- ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ? എല്ലുകളുടെ ബലക്ഷയത്തിനിവ ഉറപ്പായും കാരണമാകും
- ഡയറ്റുമെടുക്കണ്ട, ജിമ്മിലും പോകണ്ട: ഈ ഒരു ഒറ്റ ശീലം മാറ്റിയാൽ ഏത് തടിയും പെട്ടന്ന് കുറയും
രണ്ട് ടേബിൾ സ്പൂൺ കടലമാവും ഒരു നുള്ള് മഞ്ഞൾ പൊടിയും അര ടീ സ്പൂൺ ചെറുനാരങ്ങാ നീരും അൽപ്പം റോസ് വാട്ടറും ചേർത്ത് മിശ്രിതമാക്കുക. അയഞ്ഞ രൂപത്തിലുള്ള മിശ്രിതം 15 മിനിറ്റ് കഴുത്തിൽ പുരട്ടുക. ശേഷം ഇളം ചൂടുവെള്ളത്തിൽ നന്നായി കഴുകി കളയുക. ഇത് ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്നത് നല്ലതാണ്.
രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴുത്തിന് ചുറ്റും അൽപം കറ്റാർവാഴ ജെൽ പുരട്ടുക. ശേഷം രാവിലെ ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. ഇത് പതിവാക്കുന്നതും ഫലം കിട്ടാന്‍ സഹായിക്കും.
how to get rid of dark pigmentation on neck