കോയമ്പത്തൂർ: ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ കൊണ്ടമ്പട്ടി പഞ്ചായത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.
അതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിൽ കർഷകർക്കായി കാർഷിക വിവരങ്ങൾ മനസിലാക്കുന്നതിന് ഇൻഫർമേഷൻ കോർണർ ഒരുക്കി.വെള്ളിച്ചയുടെ സംയോജിത കീട നിയന്ത്രണ മാർഗങ്ങളും, തെങ്ങിൻ കൃഷിയിൽ ഉണ്ടാകുന്ന രോഗങ്ങളെ പറ്റിയും, പഞ്ചായത്തിലെ പ്രശ്നങ്ങളെപറ്റിയും, ജലക്ഷാമത്തെ പറ്റിയും നാട്ടുകാരുടെ ശ്രദ്ധ ആകർഷിക്കുന്ന സ്ഥലമായ സ്വയം സേവ സംഗത്തിൽ പ്രദർഷിപ്പിച്ചു.
Read More……
- മൂവും പെയിൻ കില്ലറും ഉപേക്ഷിക്കാം: ദേഹം വേദന മാറാൻ; ഈ ഒറ്റ കാര്യം മാത്രം ചെയ്താൽ മതി
- ഇടയ്ക്കു സൂചി കുത്തുന്ന വേദന കയ്യിലും, കാലിലും അനുഭവപ്പെടാറുണ്ടോ? കാരണം ഇതാണ്
- ഇടയ്ക്കിടെയുള്ള കണ്ണ് ചൊറിച്ചിൽ കാരണം നിസ്സാരമല്ല; നിങ്ങളുടെ പരിഹാരം ഇവയാണ്
- “കരുതലോടെ, സുരക്ഷയോടെ”: കീടനാശിനി ഉപയോഗ ബോധവൽക്കരണം
- കർഷകർക്കായി വിവിധ കാർഷിക, അനുബന്ധ മേഖലകളെ കുറിച്ച് ക്ലാസുകൾ സംഘടിപ്പിച്ചു
ദിവസേന അനാവധി ആളുകൾ സന്ദർശിക്കുന്ന സ്ഥലം ആയതിനാൽ ഈ പരിപാടി കർഷകർക്ക് ഉൾപ്പടെ നിരവധി ആളുകൾക്ക് ഉപകാരപ്രദം ആണ്.
കോളേജ് ഡീൻ ഡോ : സുധീഷ് മണലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അബർണ,അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മരിയ,നമിത,രേഷ്മൻ എന്നിവർ ആണ് ക്ലാസ്സ് നയിച്ചത്.