ഒരു കേന്ദ്രമന്ത്രിയുടെ ‘ലളിതജീവിതം’ ആണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണ വിഷയം. ‘കേരളത്തിലെ ഒരു നേതാവിന്റെ വീട് പോയി നോക്കിയിട്ട് ഈ വീഡിയോ കാണണം’ എന്ന് തുടങ്ങുന്ന കുറിപ്പിനൊപ്പമാണ് ലളിതജീവിതത്തിന്റെ ചിത്രങ്ങളന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ ലളിതജീവിതം നയിക്കുന്നത് മറ്റാരുമല്ല, നമ്മുടെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആണ്.
ഇത് പറയാനുള്ള കാരണം നിർമ്മല സീതാരാമൻ പ്രായമായ തന്റെ പിതാവിനെ സന്ദർശിക്കുന്ന സാഹചര്യവും. ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ തീരെ പഴക്കം ചെന്ന ഒരു വീട് എന്ന് പറയാം, അവിടെ ഒരു മുറിക്കുള്ളിലാണ് മന്ത്രിയും പ്രായമായ മന്ത്രിയുടെ അച്ഛൻ എന്ന് അവകാശപ്പെടുന്ന വ്യക്തിയും തമ്മിൽ കൂടിക്കാഴ്ച നടന്നത്. ‘ശ്രീമതി നിർമ്മല സീതാരാമൻ തന്റെ അച്ഛനെ കാണാൻ വന്നിരിക്കുന്നു… അവരുടെ വീടിന്റെ അവസ്ഥ കാണുക’ എന്നും പ്രചരിക്കുന്ന കുറിപ്പിൽ പറയുന്നുണ്ട്.
ഇനി ഇതിന്റെ യാഥാർഥ്യം അന്വേഷിക്കാം
കേന്ദ്രമന്ത്രി തന്റെ പിതാവിനെ വീട്ടിലെത്തി സന്ദർശിക്കുന്നതിന്റെ വീഡിയോ ആണിതെന്നും ഇത്രയും ലളിതമായ ജീവിതം നയിക്കുന്ന മറ്റൊരു നേതാവ് ഏതെങ്കിലും ഒരു പാർട്ടികളിൽ ഉണ്ടോ എന്നും ചോദിക്കുന്നുണ്ട് പോസ്റ്റിൽ. അതുകൊണ്ടുതന്നെ സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ, ഇതേ വീഡിയോ 2022 ഡിസംബർ 4ന് കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. അതിൽ പറയുന്നത് പ്രകാരം ‘വാരാണസിയിലെ ശിവമഠം സന്ദർശിച്ചു എന്നും മഹാകവി ഭാരതിയാരുടെ അനന്തരവന്റെ മകൻ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളുമായി സംവദിച്ചു’ എന്നുമാണ് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്കിലും ഇതേ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. #KashiTamilSangamam എന്ന ഹാഷ്ടാഗും പോസ്റ്റുകളിലുണ്ട്.
വാരാണസിയിൽ നടന്ന കാശി തമിഴ് സംഗമത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് 2022 ഡിസംബർ 2, 3 തീയതികളിൽ നിർമല സീതാരാമൻ എത്തിയത്. ഡിസംബർ മൂന്നിന് ശിവമഠത്തിൽ സന്ദർശനം നടത്തുമെന്നും ഈ സന്ദർശനത്തിനിടെയാണ് മഹാകവിയുടെ കുടുംബാംഗങ്ങളുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തിയത് എന്നും കേന്ദ്രമന്ത്രിയുടെ കാശി സന്ദർശനവുമായി ബന്ധപ്പെട്ട് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഇറക്കിയ ഒരു പത്രക്കുറിപ്പിൽ പറയുന്നതായി കണ്ടെത്തി.
ലഭ്യമായ വിവരങ്ങളിൽ നിന്ന് നിർമ്മല സീതാരാമൻ തന്റെ അച്ഛനെ സന്ദർശിക്കുന്നതോ, ചിത്രത്തിൽ കാണുന്നത് അവരുടെ വീടോ അല്ലായെന്നും
കാശിയിലെ ശിവ മഠത്തിൽ വെച്ച് മഹാകവി ഭാരതിയാറിന്റെ അനന്തരവന്റെ മകനുമായും മറ്റ് കുടുംബാംഗങ്ങങ്ങളുമായും നടത്തിയ കൂടിക്കാഴ്ച്ചയുടെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നത് എന്നും മനസിലാക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം