കോയമ്പത്തൂർ: റൂറൽ ആഗ്രികൽചർൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി കന്നുകാലി രോഗങ്ങൾ തടയുന്നതിനുള്ള തദ്ദേശീയ സാങ്കേതിക പരിജ്ഞാന രീതികൾ പരിചയപ്പെടുത്തി.
തദ്ദേശീയ സാങ്കേതിക വിജ്ഞാനം (ഐടികെ) പ്രാദേശിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി തലമുറകളായി കമ്മ്യൂണിറ്റികൾ വികസിപ്പിച്ചെടുത്ത പരമ്പരാഗത അറിവുകളും സമ്പ്രദായങ്ങളും ഉൾക്കൊള്ളുന്നു.
കന്നുകാലി ഉൽപാദനത്തിൻ്റെ പശ്ചാത്തലത്തിൽ, സുസ്ഥിരവും വിഭവശേഷിയുള്ളതുമായ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഐടികെ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
Read More…
- തേൻ നുകരാം പണം നേടാം
- ഇടയ്ക്കു സൂചി കുത്തുന്ന വേദന കയ്യിലും, കാലിലും അനുഭവപ്പെടാറുണ്ടോ? കാരണം ഇതാണ്
- ഇടയ്ക്കിടെയുള്ള കണ്ണ് ചൊറിച്ചിൽ കാരണം നിസ്സാരമല്ല; നിങ്ങളുടെ പരിഹാരം ഇവയാണ്
- സുരക്ഷിത ജൈവകീടനാശിനി പരിചയപെടുത്തി വിദ്യാർത്ഥികൾ
- താടിയും,മുടിയും പൊഴിയാതിരിക്കാനും, നരയ്ക്കാതിരിക്കാനും ഇതിനേക്കാൾ മികച്ച വഴിയില്ല: ഇവ ശീലമാക്കി നോക്കു
കായം ഒരു ടീസ്പൂൺ വെള്ളത്തിൽ കലക്കി കൊടുക്കുന്നത് കന്നുകാലികളുടെ വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കുന്നു.
അടുത്ത ഐടികെ രീതി അസാഫോറ്റിഡ മഞ്ഞൾ, ഉള്ളി എന്നിവയുടെ മിശ്രിതമാണ്. കന്നുകാലികളിലെ മാസ്റ്റിറ്റിസ് രോഗം കുറയ്ക്കാൻ ഈ മിസ്രിതം സഹായിക്കും.
കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി,കൃഷ്ണ, നക്ഷത്ര ,വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവർ പങ്കെടുത്തു.