തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ തോക്കുമായി എത്തി യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്ന് വൈകിട്ട് നാല് മണി കഴിഞ്ഞായിരുന്നു സംഭവം. കല്ലമ്പലം സ്വദേശി സതീഷ് ശ്രാവണാണ് എയർ പിസ്റ്റലുമായി ആശുപത്രിയിൽ അതിക്രമിച്ച് കയറിയത്. തോക്കുമായി അത്യാഹിത വിഭാഗത്തിൽ കയറുകയായിരുന്നു.
അത്യാഹിതവിഭാഗത്തിലുള്ള സുഹൃത്തിനെ കണാനാണ് എന്ന പേരിലാണ് ഇയാൾ ആശുപത്രിയിൽ എത്തിയത് എത്തിയത്. അത്യാഹിത വിഭാഗത്തിൽ ബഹളം വച്ചതിനെ തുടർന്ന് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഇയാളെ കയറ്റി വിട്ടു. രണ്ടാമത്തെ വാതിലിൽ പരിശോധനയ്ക്ക് നിന്ന സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനാണ് ഇയാൾ ഒളിപ്പിച്ചിരുന്ന പിസ്റ്റൾ കണ്ടെത്തിയത്. തോക്ക് പിടിച്ചു വാങ്ങിയ ശേഷം സുരക്ഷാ ജീവനക്കാർ സതീഷിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. പിസ്റ്റൾ പൊലീസിൻ്റെ കസ്റ്റഡിയിലാണ്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സതീഷ്.ഒരു കേസിൽ ജയിലിലായിരുന്ന സതീഷ് ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് സതീഷ്. ഇയാൾക്കായി മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം തുടങ്ങി.
















