ദമാം ∙ പൊതുപ്രവർത്തനത്തിലെ സേവന മികവിന് അംഗീകാരമായി സമസ്ത ഇസ്ലാമിക് സെന്റർ (എസ് ഐ സി) ദമാം സെൻട്രൽ കമ്മിറ്റി പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം ഏർപ്പെടുത്തുന്ന എസ് ഐ സി സിൻസിയെറിറ്റി അവാർഡിന് മാഹീൻ വിഴിഞ്ഞത്തെ തിരഞ്ഞെടുത്തു. കോഴിക്കോട് ഖാദിയും സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി, എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങൾ അടക്കമുള്ള പ്രമുഖ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞുത്തത്.
കാൽ നൂറ്റാണ്ടിലധികമായി സൗദി അറേബ്യയിലെ പ്രവാസികൾക്കിടയിൽ സമസ്ത, കേരള മുസ്ലിം കൾച്ചറൽ സെന്റർ, തിരുവനന്തപുരം സി എച്ച് സെന്റർ മുതലായ സംഘടനകളിലൂടെ അദ്ദേഹം നടത്തിയ സേവനങ്ങളെ മുൻനിർത്തിയാണ് പ്രസ്തുത അവാർഡിന് അർഹത നേടിയതെന്ന് ജൂറി അറിയിച്ചു. അമ്പത്തൊന്നായിരം രൂപയും, ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് മാർച്ച് ആദ്യ വാരത്തിൽ ദമാമിൽ നടക്കുന്ന പരിപാടിയിൽ വച്ച് സമ്മാനിക്കുമെന്ന് എസ്ഐസി ഭാരവാഹികൾ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ