2002 ലാണ് ഗുജറാത്ത് കലാപം ഉണ്ടാകുന്നത്. ഗുജറാത്തിലെ ഗോധ്രയില്‍ നടന്ന ട്രെയിന്‍ തീവെയ്പ്പ് കേസ് രാജ്യത്തെ ആകെ ഉലച്ച സംഭവമാണ്. എന്നാൽ ഈ കേസിലെ പ്രതി റഫീഖ് ഹുസൈന് ബത്തുക് ആണെന്ന് അവകാശപ്പെട്ട് ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഗോധ്രയില്‍ പെട്രോള്‍ പമ്പ് നടത്തിയിരുന്ന റഫീഖ് ആണ് ട്രെയിന്‍ കത്തിക്കാന്‍ പെട്രോള്‍ നല്കി സഹായിച്ചതെന്നും ഒളിവിലായിരുന്ന ഇയാളെ 14 വര്‍ഷത്തിനു ശേഷം ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയാണെന്നും പോസ്റ്റില്‍ പറയുന്നു.
എന്താണ് ഇതിന്റെ സത്യാവസ്ഥ എന്ന് നോക്കാം…ആരാണ് റഫീഖ് ഹുസൈന് ബത്തുക് ?
‘മുസ്ലീം നേതാവും ഗോധ്രയിലെ രണ്ട് പെട്രോള്‍ പമ്പുകളുടെ ഉടമയുമായ റഫീഖ് ഹുസൈന് ബത്തുക് ആണ്. സബര്‍മതി എക്സ്പ്രസിന് തീയിടാനുള്ള പെട്രോള്‍ ക്രമീകരണം അദ്ദേഹം നടത്തി’ എന്നതാണ് പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നത്. ഗുജറാത്ത് ഐബി ഇദ്ദേഹത്തിന്റെ ബന്ധുക്കളെ നിരീക്ഷിക്കുകയായിരുന്നു എന്നും പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നു.
ഗോധ്രയിലെ ട്രെയിന്‍ തീവെയ്പ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കുമ്പോൾ ഗുജറാത്ത് കലാപത്തിന് കാരണമായ ഗോധ്ര ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതികളില്‍ ഒരാളാണ് ബത്തുക് എന്നും 19 വര്‍ഷമായി ഒളിവിലായിരുന്ന ബതൂക്കിനെ ഗുജറാത്ത് പൊലീസ് ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തുവെന്നുള്ള വിവരവും സത്യമാണ് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
2002 ഫെബ്രുവരി 27നാണ് ഗോധ്ര സ്റ്റേഷനില്‍ വച്ച് സബര്‍മതി എക്സ്പ്രസ് ട്രെയിനിന്റെ എസ്-6 കോച്ചിന് തീപിടിച്ചത്. 59 യാത്രക്കാരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ അധികംപേരും അയോധ്യയില്‍ നടന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ കര്സേവകരായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഗുജറാത്തില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ രണ്ടായിരത്തോളം പേര് കൊല്ലപ്പെട്ടു. ഈ കേസിലെ പ്രതികളില്‍ ഒരാളായ റഫീഖ് ഹുസൈന് ബത്തൂക്കിന് 19 വര്‍ഷത്തിന് ശേഷമാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്.
എന്നാല്‍ ചെറിയ ഒരു തിരുത്തുണ്ട്. അതായത് 2021ല്‍ പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ഹുസൈന് ബത്തൂക്ക് അല്ല പ്രചരിക്കുന്ന വൈറല്‍ ചിത്രത്തിലുള്ളത്. 2022 ജൂലൈ നാലിന് മാധ്യമങ്ങളിൽ പ്രതിയുടെ ചിത്രം ഉള്‍പ്പെടെ നല്‍കിക്കൊണ്ട് വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. ഗുജറാത്ത് പൊലീസ് പുറത്തുവിട്ട ചിത്രമെന്നാണ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്.
അപ്പോൾ പിന്നെ പ്രചരിക്കുന്ന ചിത്രത്തിന് ഒരു ഉടമയുണ്ടാകുമല്ലോ… അതാരാണ്?
അതുകണ്ടെത്താൻ ഈ ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചു. വിശദമായി പരിശോധിച്ചപ്പോള്‍ വാര്‍ത്താ ഏജന്‍സിയായ ANI 2022 ജൂലൈ 2ന് എക്സില്‍ പങ്കുവച്ച പോസ്റ്റ് ഒരു പോസ്റ്റ് ലഭിച്ചു. ഗോധ്രയില്‍ നടന്ന ട്രെയിന്‍ തീവെയ്പ്പ് കേസിലെ ശിക്ഷാവിധിയെ സംബന്ധിച്ചാണ് ANI പോസ്റ്റില്‍ പറയുന്നത്ത്- “ഗോധ്ര ട്രെയിന്‍ കോച്ചിന് തീപിടിച്ച കേസിലെ പ്രതിയും 19 വര്‍ഷമായി ഒളിവില്‍ കഴിയുകയും കഴിഞ്ഞ വര്‍ഷം ഗോധ്ര പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്ത കുറ്റവാളി റഫീഖ് ഹുസൈന് ബത്തൂക്കിന് ഗോധ്ര സെഷന്‍സ് കോടതി കൊലപാതക ഗൂഢാലോചന പ്രകാരം ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്.സി. കൊഡേക്കറെയും പ്രതിയെയും പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും ആര് ആരൊക്കെയാണെന്ന് ANI കൃത്യമായി വ്യക്തമാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ ചിത്രം പ്രതിയുടേതാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു എന്നാണ് പറയുന്നത്.
മാത്രവുമല്ല തന്റെ ചിത്രം തെറ്റായി പ്രചരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഗോധ്രാ ട്രിയിന്‍ തവയ്പ്പ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്.സി കൊഡേക്കർ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതിഎന്നാ തരത്തിലാണ് തന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നതെന്നാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ പരാതി.
19 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതിക്ക് ജീവപര്യന്തം തടവ് ലഭിച്ചപ്പോള്‍ ആര്.സി കൊഡേക്കറുടെ ഇന്റര്‍വ്യൂ ANI പുറത്തുവിട്ടിരുന്നു. കൂടാതെ ANI നല്കിയ ചിത്രം തെറ്റായി ഷെയർ ചെയ്യപ്പെട്ടതോടെ 2024 ഫെബ്രുവരി 16ന് എക്സില്‍ അവര്‍ വിശദീകരണം നല്‍കിയതായും കണ്ടെത്തി.
ഇതിൽ നിന്ന് പ്രചരിക്കുന്ന ചിത്രം ഗോധ്രാ ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതി റഫീഖ് ഹുസൈന് ബത്തൂക്കിന്റേതല്ലായെന്നും കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന ആര്.സി കൊഡേക്കർ ആണെന്നും വ്യക്തമാക്കം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം