വലപ്പാട്: മണപ്പുറം ഗീതാരവി പബ്ലിക് സ്കൂളിന്റെ വാർഷികാഘോഷം ‘ഇക്കോ ഹാർമണി ഗാല’ തൃശൂർ ഡിഎഫ്ഒ രവികുമാർ മീന ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി. പി. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ മിന്റു. പി. മാത്യു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
കഴിഞ്ഞ അധ്യയന വർഷത്തിൽ പാഠ്യ- പഠ്യേതര വിഷയങ്ങളിലും കലാ- കായിക മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരവിതരണവും നടന്നു. ചടങ്ങിൽ ഗീതാ രവി പബ്ലിക് സ്കൂളിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. മാ ജ്വല്ലറി മാനേജിങ് ഡയറക്ടർ സുഷമ നന്ദകുമാർ, മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ സുമിത നന്ദൻ, മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ്. ഡി. ദാസ്, വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത. വി. ഡി, മണപ്പുറം ചിറ്റ്സ് മാനേജിങ് ഡയറക്ടർ കെ. ജി. രവി, സ്കൂൾ പിടിഎ പ്രസിഡന്റ് പ്രിമ ജിനേഷ് എന്നിവർ പങ്കെടുത്തു. വിദ്യാർഥികൾക്കിടയിൽ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്ന സാംസ്കാരിക പരിപാടികളാണ് വാർഷികത്തിൽ ഉൾപ്പെടുത്തിയത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക