മുംബൈ: പ്രീമിയം ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒഡീസ് ഇലക്ട്രിക് വെഹിക്കിൾസ്, തങ്ങളുടെ ജനപ്രിയ മോഡലുകളുടെ ബാറ്ററികൾക്കായി വിപുലമായ വാറൻ്റി പ്രോഗ്രാം അവതരിപ്പിച്ചു. എല്ലാ എൽഐ-ഐഒഎൻ മോഡലുകൾക്കും കമ്പനി രണ്ടു വർഷത്തെ അധിക ബാറ്ററി വാറൻ്റി വാഗ്ദാനം ചെയ്യുന്നു. 2024 മാർച്ച് 1 മുതൽ ഒഡീസ് വാഹനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും തിരഞ്ഞെടുത്ത മോഡലുകൾക്ക് 5 വർഷം വരെ ദീർഘിപ്പിച്ച വാറൻ്റി കാലയളവ് പ്രയോജനപ്പെടുത്താം, ഇത് മെച്ചപ്പെട്ട മനസ്സമാധാനവും അവരുടെ വാങ്ങലിൽ ആത്മവിശ്വാസവും നൽകുന്നു.
വിപുലീകൃത വാറൻ്റി പ്രോഗ്രാമിന് കീഴിൽ, ബാറ്ററി വാറൻ്റി സ്റ്റാൻഡേർഡ് മൂന്നു വർഷത്തിൽ നിന്ന് അഞ്ചു വർഷത്തേക്ക് നീട്ടാം, ഇത് ബാറ്ററി ഘടകം മാത്രം ഉൾക്കൊള്ളുന്നു. വിപുലീകൃത വാറൻ്റി പ്രോഗ്രാം ഇവോക്കിസ്, ഇ2 ജിഒ പ്ലസ് , ഇ2 ജിഒ ലൈറ്റ്, ഹോക്ക് പ്ലസ്, ഹോക്ക് ലൈറ്റ്, റേസർ ലൈറ്റ്, വി2+ / വി2, വേഡർ എന്നീ ഒഡീസ് മോഡലുകളിൽ ലഭ്യമാണ്.
ഒഡീസ് ഇലക്ട്രിക് വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ നെമിൻ വോറ പറഞ്ഞു, “വിപുലീകൃത വാറൻ്റി പ്രോഗ്രാം ഉപഭോക്താക്കളോടും സുസ്ഥിരമായ മൊബിലിറ്റിയോടും ഒഡീസ്സിൻ്റെ പ്രതിബദ്ധതയെ കൂടുതൽ കാണിക്കുന്നു. ഈ സംരംഭത്തിലൂടെ, ബാറ്ററി തകരാറിനെ ഭയപ്പെടാതെ ഉപഭോക്താക്കൾക്ക് ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയും.”
Read more ….
- കേരളാ സംസ്ഥാന ഭാഗ്യക്കുറി, ഇന്നത്തെ കോടിപതിയെ അറിയാം; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിഫലം ഇവിടെ കാണാം
- വർക്കലയിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് റഷ്യൻ വിനോദസഞ്ചാരി മരിച്ചു
- ഡൽഹിയിലും പുണെയിലും പൊലീസ് നടത്തിയ ലഹരിവേട്ടയിൽ കണ്ടെത്തിയത് 1,100 കിലോ മെഫഡ്രോൺ
- ഐ.പി.എസ് ഓഫീസർക്ക് നേരെ ഖലിസ്ഥാൻ പരാമർശം നടത്തിയിട്ടില്ല : ആരോപണം നിഷേധിച്ച് ബി.ജെ.പി നേതാവ്
- പാകിസ്ഥാനില്‍ അനിശ്ചിതത്വത്തിന് വിരാമം : ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി
വാഹനം വാങ്ങി 365 ദിവസത്തിനുള്ളിൽ പ്ലാൻ വാങ്ങാം, ബാറ്ററിയുടെ പ്രായവും ശേഷിയും അടിസ്ഥാനമാക്കി ബാറ്ററിയുടെ വില വരെ പരിധിയില്ലാത്ത ക്ലെയിമുകൾ നടത്താം, കമ്പനിയുടെ അംഗീകൃത സേവന കേന്ദ്രങ്ങളിൽ സേവനം നടപ്പിലാക്കും.